രാജപുരം: റാണിപുരത്ത് വൈദ്യുതി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പു തന്നെ ഹൈ ടെന്‍ഷന്‍ ലൈന്‍ പണികള്‍ പൂര്‍ത്തി കരിച്ചിട്ടും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പ്രദേശത്ത് വഴി വിളക്കുകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി ഗണേശന്‍ ,ഷാജി സി ചാരാത്ത്, ഐവിന്‍ ജോസഫ് , മാത്യു ജോസഫ്, കെ എം സൈമണ്‍ രാജപുരം, അനില്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു