പനത്തടി:പനത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പനത്തടി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ സമീപത്ത് പനത്തടി മാച്ചുപ്പിള്ളി ബളാംതോട് റോഡില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള മൂന്നു മീറ്റര്‍ റോഡില്‍ വഴി തടസ്സപ്പെടുത്തി പനത്തടി പഞ്ചായത്ത്
കലുങ്ക് നിര്‍മ്മിക്കുന്നതിനായി അശാസ്ത്രീയമായ രീതിയില്‍ റോഡ് കുഴിക്കുകയും സ്വകാര്യ വ്യക്തിയുടെ അതിര് അളന്നുതിരിച്ച കുറ്റി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മാറ്റുകയും ചെയ്തു.
സ്‌കൂള്‍ കുട്ടികള്‍ അടക്കം യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടന്നുപോയിക്കൊണ്ടിരുന്ന ഈവഴി മാന്തി ചെളിക്കുളമാക്കി മാറ്റുകയും, യാതൊരുവിധ വെള്ളക്കെട്ടും ഇല്ലാത്ത സ്ഥലത്ത് ആവശ്യമില്ലാതെ കലുങ്ക് നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്ന പഞ്ചായത്ത് തീരുമാനത്തില്‍ പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.സന്തൂ ടോം ജോസ്, സണ്ണി ഇലവുങ്കല്‍ ,സുരേഷ് ആര്‍, തോമസുകുട്ടി ജോസ്, രതീഷ് എം തുടങ്ങിയവര്‍ സംസാരിച്ചു