സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തിരുവനന്തപുരം/കാസറഗോഡ് : പ്രിയദര്‍ശിനി പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

അശാസ്ത്രീയമായ ടൈം ഷെഡ്യൂളുകളും, സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കുന്ന അമിത പരിഗണനയും, ദേശസാല്‍ക്കര ണത്തിന്റെ അവഗണനയും ഈ മേഖലയെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. കെ എസ് ആര്‍ ടി സി യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ സ്വകാര്യ ബസുകളുടെ നിലവിലെ കളക്ഷന്‍ പകുതിയായി കുറയുകയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ, ഡീസലടിക്കാനോ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു.
സര്‍ക്കാര്‍ നിയമിച്ച പത്മകുമാര്‍ ഐ.പി.എസി ന്റെ നേതൃത്വ ത്തിലുള്ള വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സെക്രട്ട റിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്തു,
കാസറഗോഡ് ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ്, സെക്രട്ടറി ടി ലക്ഷ്മണന്‍, ട്രഷറര്‍ രാജേഷ് യു, കെ എന്‍ ബാലകൃഷ്ണന്‍, സി എ മുഹമ്മദ് കുഞ്ഞി, കാര്‍ത്തിക് രാജ്, എം ഹസൈനാര്‍, എസ്. കെ ഹമീദ്, സുബ്ബണ്ണ ആള്‍വ, എ വി പ്രദീപ് കുമാര്‍, കെ വി രവി, രാധാകൃഷ്ണ എസ്, പി എ മുഹമ്മദ് കുഞ്ഞി, ദിനേശ്വരി, രേഖ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറിലധികം ബസ് ഓപ്പറേറ്റര്‍മാര്‍ കാസറഗോഡ് ജില്ലയില്‍ നിന്നും പങ്കെടുത്തു.

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Leave a Reply

Your email address will not be published. Required fields are marked *