രാജപുരം : യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അടിയന്തരമായി പിന്‍വലിക്കണമെന്ന് മാലക്കല്ല് വ്യാപാര ഭവനില്‍ ചേര്‍ന്ന കെ വി വി ഇ എസ്ചുള്ളിക്കര മേഖല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ബാധിക്കുന്ന നീക്കത്തിനെതിരെയുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കി.
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ അധ്യക്ഷനുമായ കെ. അഹമ്മദ് ശരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം സുനില്‍ കുമാര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി കെ. അഷ്‌റഫ് സ്വാഗതവും ടി.വി. അനീഷ് നന്ദിയും പറഞ്ഞു.
യോഗത്തില്‍ പുതിയ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെയര്‍മാന്‍അഷ്‌റഫ് മാലക്കല്ല്, ജനറല്‍ കണ്‍വീനര്‍ സുനില്‍കുമാര്‍ പാണത്തൂര്‍, ട്രഷറര്‍ അനീഷ് കോളിച്ചാല്‍ .