കരിപ്പോടി: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര യുവ കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ സിനിമ സീരിയല്‍ നടി ജാന്‍വി മുരളീധരന്‍ ക്ഷേത്ര ആചാര സ്ഥാനികര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. പുളിങ്ങോം സ്വദേശിനി ദേവിക വിജയകുമാര്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ചികിത്സാ സഹായഫണ്ട് അര്‍ഹരായവര്‍ക്ക് കൈമാറി. പ്രസിഡന്റ് സുധീഷ് കണിയാമ്പാടി അധ്യക്ഷനായി. ക്ഷേത്ര പാരമ്പര്യവും ആചാര മഹിമയും ചോര്‍ന്നുപോകാതെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക, ക്ഷേത്രോത്സവങ്ങളുടെ നടത്തിപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുക, ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് യുവ കൂട്ടായ്മയുടെ ലക്ഷ്യം. ജിതിന്‍ ചന്ദ്രന്‍ വെളുത്തോളി, രതീഷ് മുച്ചിലോട്ട്, ആചാര സ്ഥാനികരായ നാരായണന്‍ അന്തിത്തിരിയന്‍, അരവിന്ദന്‍ കോമരം വല്യച്ചന്‍, മുരളി കോമരം, കരുണാകരന്‍ കോമരം, കരുണന്‍ കോമരം, ഗോപാലന്‍ കോമരം, മോഹനന്‍ കോമരം, രാമന്‍ കാര്‍ന്നോന്‍, ബാലകൃഷ്ണന്‍ കാര്‍ന്നോന്‍, സുകുമാരന്‍ ഊരാളന്‍, ക്ഷേത്ര പ്രസിഡന്റ് അമ്പു ഞെക്ലി, സെക്രട്ടറി വി. വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ശാന്ത സുകുമാരന്‍, കണ്‍വീനര്‍ ഷൈനി മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : സുധീഷ് കണിയാമ്പാടി (പ്രസി.), മനോജ് കരിപ്പോടി, അശ്വിന്‍ രാജ് (വൈ. പ്രസി.), ജിതിന്‍ ചന്ദ്രന്‍ വെളുത്തോളി (സെക്ര.), രതീഷ് മതക്കം, നവീന്‍ ചെമ്മനാട് (ജോ. സെക്ര.), രതീഷ് മുച്ചിലോട്ട് (ട്രഷ.)