കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ ആരംഭം കുറിക്കും

രാജപുരം: കരുവാടകം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. ഒക്ടോബര്‍ 11 മുതല്‍ 21 വരെ ഉള്ള നാളുകളിലായി നവരാത്രി ആഘോഷം നടക്കും .
ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇരിവല്‍ കൃഷ്ണദാസ് വാഴുന്ന വരുടെ കാര്‍മികത്വത്തില്‍ പ്രതിപദം മുതല്‍ നവമി വരെയുള്ള ദിവസങ്ങളില്‍ ദേവിയുടെ 9 ഭാവങ്ങളില്‍ ഉള്ള പൂജകള്‍ നടത്തുന്നതാണ് യഥാക്രമം ശൈലപുത്രി ബ്രഹ്‌മചാരിണി,ചന്ദ്രഘണ്ഡ കൂസ്മാണ്ഡ ,സ്‌കന്ദ മാതാ കാര്‍ത്യായനി, കാളരാത്രി മഹാഗൗരി, സിദ്ധാധാത്രി എന്നീ ഭാവങ്ങളില്‍ ഉള്ള പൂജകള്‍ക്ക് പുറമേ ചണ്ഡികാ ഹോമം ഗ്രന്ഥപൂജ, ആയുധപൂജ വിദ്യാരംഭം ഇവയോടു കൂടി ഈ വര്‍ഷത്തെ നവരാത്രി ആഘോഷം സമാപിക്കും. എല്ലാ ദിവസവും സമൂഹ ലളിതാസഹസ്രനാമ പാരായണം, ഭജന ഭക്തിഗാന സുധ അക്ഷരശ്ലോക സദസ്സ്, കവിയരങ്ങ് ,കവിത ആലാപനം തുടങ്ങിയ പരിപാടികളും നടത്തപ്പെടും. എല്ലാദിവസവും അന്നപ്രസാദം ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *