കാസര്‍കോട് ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘മികവ് 2026’ നാളെ (ജൂണ്‍ 15) രാവിലെ 11ന് തിങ്കളാഴ്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 2025-26 അക്കാഡമിക് വര്‍ഷത്തില്‍എസ്.എസ്. എല്‍.സി, പ്ലസ്ടു, വി. എച്ച്. എസ്. സി പരീക്ഷകളില്‍ 100% വിജയം നേടിയ വിദ്യാലയങ്ങളെയും പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാനത്തെ മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആയി തിരഞ്ഞെടുത്ത കാസര്‍കോട്ജില്ലാ എസ്.പി.സി അംഗങ്ങളെയും അനുമോദിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ജില്ലയിലെ എം.എല്‍എമാരായകല്ലട്ര മാഹിന്‍, എ.കെ.എം അഷ്റഫ്, കെ നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാപോലീസ് മേധാവി ബി.പി വിജയ ഭാരത് റെഡ്ഡി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.