എച്ച്എല്‍എല്‍ പേരൂര്‍ക്കട ഫാക്ടറിയില്‍ 57-മത് ഫാക്ടറി ദിനം ആഘോഷിച്ചു

തിരുവനന്തപുരം : എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സിഎംഡി ഡോ. അനിത തമ്പി പേരൂര്‍ക്കട ഫാക്ടറിയുടെ 57-മത് ഫാക്ടറി ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് സിഎംഡി ഫാക്ടറിയില്‍ പതാക ഉയര്‍ത്തി.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്. 1969 ഏപ്രില്‍ 5-ന് എച്ച്എല്‍എല്ലിന്റെ ആദ്യ യൂണിറ്റായി പ്രവര്‍ത്തനം ആരംഭിച്ച പേരൂര്‍ക്കട ഫാക്ടറി, പ്രതിവര്‍ഷം 1246 ദശലക്ഷം കോണ്ടം ഉല്‍പ്പാദന ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ടറികളില്‍ ഒന്നാണ്.ഡയറക്ടര്‍ (ഫിനാന്‍സ്) ശ്രീ രമേഷ് പി., ഡയറക്ടര്‍ (ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ്) ശ്രീ ബെന്നി ജോസഫ്, എസ്.വി.പി (ടി ആന്‍ഡ് ഒ) ശ്രീ വി. കുട്ടപ്പന്‍ പിള്ള, യൂണിറ്റ് ചീഫ് ശ്രീമതി സ്മിത എല്‍.ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *