അട്ടേങ്ങാനം ചെന്തളം പുതിയ വളപ്പ് ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന് തയ്യാറാക്കിയ കലവറ ശ്രദ്ധയാകര്‍ഷിക്കുന്നു

രാജപുരം: ഏപ്രില്‍ 3, 4, 5 തിയ്യതികളില്‍ നടക്കുന്ന അട്ടേങ്ങാനം ചെന്തളം ശ്രീവയനാട്ട് കുലവന്‍ തെയ്യം കെട്ടിന് തയ്യാറാക്കിയ കലവറ ഭക്തരില്‍ കൗതുകം നിറക്കുന്നു. കമുങ്ങ് ,പ്ലൈവുഡ്, പ്ലൈവുഡ് വെയ്സ്റ്റ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ മനോഹര കലവറ ഒരുക്കിയിട്ടുള്ളത്. കലവറക്ക് കുറ്റി അടിച്ചത് മുതല്‍ താഴത്തെ ചെന്തളം പ്രാദേശിക സമിതി,മൂത്താടി പ്രാദേശിക സമിതി, കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ ശ്രീ വിഷ്ണൂമൂര്‍ത്തി ദേവസ്ഥാന പ്രാദേശിക സമിതി ,കല്ലറില്‍ പ്രാദേശിക സമിതി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കലവറയുടെ പണികള്‍ ചെയ്ത് മനോഹരമാക്കിയത്. തെയ്യം കെട്ടിന്റെ അലങ്കാര കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എഞ്ചിനീയര്‍ മനോജ് സ്‌കെച്ച് ആണ് കലവറയുടെ രൂപകല്‍പ്ന ചെയ്തത്.ഒരു മാസത്തെ പ്രയത്‌നതിനൊടുവിലാണ് ഈ വിസ്മയം തീര്‍ക്കുന്ന കലവറ ഇവിടെ പൂര്‍ത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *