തുടര്‍ ഭരണം എല്‍ഡിഎഫിന് തന്നെ; മുന്‍ എംപി തോമസ് ചാഴിക്കാടന്‍

വെള്ളരിക്കുണ്ട്: കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടതു ഭരണം കേരള സംസ്ഥാനത്തെ ഇന്ത്യ യുടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് സമസ്ത മേഖലകള്‍ക്കും മാതൃകയാക്കി മാറ്റിയെന്ന് മുന്‍ എം പി യും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ തോമസ് ചാഴികാടന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമസ്ത മേഖലയിലും വികസന കുതിപ്പ് ഉണ്ടാക്കിയ ഇടതു പക്ഷത്തെ കേരളത്തിലെ ജനങ്ങള്‍ ഹൃദയപക്ഷ മാക്കിയെന്നും ചാഴിക്കാടന്‍ പറഞ്ഞു, ബളാല്‍ പഞ്ചായത്ത് ഇടതുപക്ഷ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ റീനതോമസ്, പഞ്ചായത്തംഗങ്ങളായ സനോജ് മാത്യു, സാജന്‍ പയങ്ങ്‌ങോട്ട്, ശ്രീജ ബാലന്‍ , മുന്‍ജില്ലാപഞ്ചായത്തംഗമായിരുന്ന ഷിനോജ് ചാക്കോയെയും ആദരിച്ചു. ജോയി മൈക്കള്‍, ബിജു തുളുശ്ശേരി, ബോബി ഓസ്റ്റിന്‍, ജോജി പാലമറ്റം, ബേബി പുതുമന, ജോസ് കാക്കക്കൂഡന്‍, ജോസ് പഴുകുന്നന്‍, സാജു പാമ്പക്കല്‍, മാത്യു കഞ്ചാരാത്തിങ്കള്‍, ജോയി തടത്തില്‍, ബെന്നി, ജോഷ്വാ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *