രാജപുരം : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ )യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ, ഖാജ ഗരീബ് നവാസ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നൂറുന്‍ അലാനൂര്‍ എന്ന പേരില്‍ മീലാദ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം നടന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് മൗലിദ് സദസ്സ് നടക്കും. വൈകിട്ട് 3 മുതല്‍ ദര്‍സ് വിദ്യാര്‍ത്ഥികളുടെയും 7 മണിക്ക് മദ്രസ വിദ്യാര്‍ത്ഥികളുടെയും ഇസ്ലാമിക കലാ മത്സരങ്ങള്‍ സമ്മാനദാനം, പൊതു പരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും.
തുടര്‍ന്ന് നടക്കുന്ന സമാപന സദസ്സില്‍ റാഷിദ് ഹിമമി മീലാദ് സന്ദേശ പ്രസംഗം നടത്തും. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും, അബ്ദുല്‍ റഹിമാന്‍ നൂറാനി സ്വാഗതം പറയും ഷിഹാബുദീന്‍ അഹ്‌സനി ഉല്‍ഘാടനം ചെയ്യും. ബഷീര്‍ സഖാഫി പെരുമുഖം, ഇബ്രാഹിം മുസ്ലിയാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും