ഭാര്യയുടെ വിയോഗത്തിന് കാരണം ‘ഐസ്‌ക്രീമിന്റെ അലര്‍ജി കൊണ്ട് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നത് : ദേവന്‍

ദേവന്റെ ഭാര്യ സുമ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുകയാണ് ദേവന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ആയിരുന്നു ദേവന്റെ പ്രതികരണം. ഐസ്‌ക്രീമിന്റെ അലര്‍ജി ശ്വാസകോശത്തെ ബാധിച്ചതാണെന്നാണ് നടന്‍ പറയുന്നത്.

‘അവള്‍ക്ക് പെട്ടെന്ന് ഐസ്‌ക്രീമിന്റെ അലര്‍ജി വന്നു. വിട്ട് പോയിട്ട് നാല് വര്‍ഷം ആകാന്‍ പോകുന്നതെ ഉള്ളൂ. ചെന്നൈയില്‍ വച്ച് ഐസ്‌ക്രീം കഴിച്ചിട്ട് ശ്വാസം മുട്ടല്‍ വന്നിരുന്നു. അവിടെ തന്നെ ആശുപത്രിയില്‍ കാണിക്കുകയും ശരിയാക്കി എടുക്കുകയും ചെയ്തു. ഒരു കാരണവശാലും ഐസ്‌ക്രീം കഴിക്കരുതെന്ന് അന്ന് ഡോക്ടര്‍ മുന്നറിയിപ്പും നല്‍കി. പിന്നീട് നാട്ടില്‍, ഒരു ദിവസം മകളും കുഞ്ഞുമൊക്കെ ആയിട്ട് വീട്ടില്‍ വന്നിരുന്നു. ചേര്‍ത്തലയില്‍ ഒരു ഷൂട്ടിന്റെ തിരക്കലിയാരുന്നു ഞാന്‍. കുട്ടികള്‍ക്ക് വേണ്ടി ഐസ്‌ക്രീമും വാങ്ങി വച്ചിരുന്നു. അവര്‍ ഭക്ഷണമൊക്കെ കഴിച്ചിട്ട് തിരികെ പോകുകയും ചെയ്തു. എനിക്ക് തോന്നുന്നത് ഇതൊന്നും ഓര്‍ക്കാതെ ഐസ്‌ക്രീം അവളെടുത്ത് കഴിച്ചു. ഒരു മണിക്കൂറായപ്പോഴേക്കും ശ്വാസം കിട്ടുന്നില്ല. ചേച്ചി ശ്വാസം കിട്ടാതെ നിലത്ത് കിടന്ന് ഉരുളുകയാണെന്ന് ജോലിക്കാരിയാണ് എന്നെ വിളിച്ച് പറയുന്നത്. ഞാന്‍ വന്നപ്പോള്‍ വളരെ സീരിയസ് ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഐസ്‌ക്രീമിന്റെ അലര്‍ജി കൊണ്ട് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നു. അപ്പോള്‍ ശ്വസിക്കുന്ന ശ്വാസം മുഴുവനും പുറത്തേക്ക് പോകും. മാരകമായ അവസ്ഥയായിരുന്നു”.

അമ്മാവന്‍ രാമു കാര്യാട്ടിന്റെ മകളായിരുന്ന സുമയാണ് ദേവന്റെ ഭാര്യ. 2019 ജൂലൈയില്‍ അന്‍പത്തി അഞ്ചാമത്തെ വയസിലാണ് സുമ ദേവന്റെ വിയോ?ഗം. ഇവര്‍ക്ക് ലക്ഷ്മി എന്നൊരു മകളുണ്ട്. മരുമകന്‍ സുനില്‍ സുഗതന്‍(യുഎസ്എ).

Leave a Reply

Your email address will not be published. Required fields are marked *