ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും വിലകൊടുത്ത് ഇമാലിന്യം ശേഖരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നീലേശ്വരം നഗരസഭ ശേഖരിച്ചത് 1085 കിലോഗ്രാം ഇമാലിന്യം. 12 വാര്‍ഡുകളില്‍ നിന്നും ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, ഫാന്‍, മൊബൈല്‍ഫോണ്‍, റേഡിയോ, മോണിറ്റര്‍ എന്നിവയ്ക്ക് ഇനം തിരിച്ച് വില നല്‍കിയാണ് ശേഖരിച്ചു. തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കേരളകമ്പനിയാണ് ശേഖരിച്ച ഇമാലിന്യം നീക്കം ചെയ്തത്.പരിപാടിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത നിര്‍വഹിച്ചു. നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ , ക്ലീന്‍സിറ്റി മാനേജര്‍ എകെ പ്രകാശന്‍,, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി മൊയ്ദു, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ രജന, ഷിജു, ബീന,കൗണ്‍സിലര്‍മാരായ അബൂബക്കര്‍, വിനയരാജ്, വൈ പി ഉദ്യോഗസ്ഥ മഞ്ജിമ, ക്ലീന്‍ കേരള കമ്പനി സെക്ടര്‍ കോര്‍ഡിനേറ്റര്‍ സി മാളവിക , നീലേശ്വരം നഗരസഭാ ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.