കാഞ്ഞങ്ങാട്: പടന്നക്കാട് ആയുര്‍വേദ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപ്തി ഡി സി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അവര്‍ അറിയിച്ചു.