മധൂര്‍ ചേനക്കോട് പാടശേഖര കുളം; നവീകരണം മധൂര്‍ ഗ്രാമ പഞ്ചായത്തിനോട് പ്രൊപ്പോസല്‍ നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

മധൂര്‍ ഗ്രാമപഞ്ചായത്തിലെ ചേനക്കോട് പാടശേഖര കുളം നവീകരിക്കാനുള്ള പദ്ധതിയുടെ പ്രൊപ്പോസല്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. മധൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രൊപ്പോസല്‍ ലഭിച്ചതിന് ശേഷം കാസര്‍കോട് വികസന പാക്കേജിലൂടെ തുക ചിലവഴിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പാടശേഖരത്തിന് സമീപമുള്ള മധുവാഹിനി പുഴയിലെ ചെക്ക് ഡാം കളക്ടര്‍ സന്ദര്‍ശിച്ചു. കനാലുകളിലെ മണ്ണെടുത്ത് പാടത്തിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ കളക്ടര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജല്‍ ശക്തി അഭിയാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കളക്ടറുടെ സന്ദര്‍ശനം. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണ, വൈസ് പ്രസിഡണ്ട് എം.സ്മിജ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.രാധാകൃഷ്ണ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി, ജില്ലാ ഭൂഗര്‍ഭ ജല വകുപ്പ് ഓഫീസര്‍ രതീഷ്, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിഷ്ണു നായര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മിനി, മധൂര്‍ കൃഷി ഓഫീസര്‍ അസ്മിന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബി.മധുസൂദനന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ടി.സഞ്ജീവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എ.അനൂപ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ നിവിയ ജോര്‍ജ്, ചേനക്കോട് പാടശേഖര സമിതി പ്രസിഡണ്ട് ശ്രീധര്‍ പാട്ടാളി, സെക്രട്ടറി എതൈപ്പ ഘട്ടി, അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *