രാജപുരം: ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടോടി പേരടുക്കത്തെ വേങ്ങയില്‍ നാരായണന്‍ (62)നെയാണ് കൊട്ടോടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഒന്നരയോടെ നാരായണനെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: പരേതനായ പക്കീരന്‍ നായര്‍. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: സി.ശാന്ത. മക്കള്‍: സി.അമൃത (സ്റ്റാഫ് നഴ്സ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്), സി.അരുണ്‍ കുമാര്‍(കുവൈത്ത്). മരുമക്കള്‍: രതീഷ് കുമാര്‍ കരിച്ചേരി, പി.ശരണ്യ. സഹോദരങ്ങള്‍: വേങ്ങയില്‍ സുകുമാരന്‍, വേങ്ങയില്‍ ബാലകൃഷ്ണന്‍, വേങ്ങയില്‍ സരോജിനി, വേങ്ങയില്‍ ശാന്ത, വേങ്ങയില്‍ പുഷ്പ.