കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഡിസം നവംബര്‍ 17 മുതല്‍ 22 വരെ നടക്കുന്ന പാട്ട് മഹോത്സവത്തിന്റെ ഭാഗമായി മാതൃ സമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യവിളക്ക് പൂജ നടന്നു.രാജന്‍ കടപ്പുറം സര്‍വ്വൈശ്വര്യ വിളക്ക് പൂജയ്ക്ക് കാര്‍മികത്വം വഹിച്ചു.വിളക്ക് പൂജയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.തുടര്‍ന്ന് പാട്ട് മഹോത്സവത്തിന്റെ ഭാഗമായി പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപ്പാട്ട്, എഴുന്നള്ളത്ത് എന്നിവയും നടന്നു.പാട്ട് മഹോത്സവത്തിന്റെ രണ്ടാം സുദിനമായ തിങ്കളാഴ്ച രാവിലെ മുതല്‍ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, പൂജ, മരക്കലപാട്ട്, എഴുന്നള്ളത്ത്,പൂരക്കളി പ്രദര്‍ശനം എന്നിവയും നടന്നു. തുടര്‍ന്ന് പന്തല്‍ തിരുവായുധം എഴുന്ന ള്ളത്ത്,പൂജ, മരക്കല പാട്ട്,എഴുന്നള്ളത്ത് എന്നിവയും നടന്നു. മൂന്നാം സുദിനമായ ചൊവ്വാഴ്ച രാവിലെ മുതല്‍ പതിവ്പൂജകളും പരിപാടികളും വൈകുന്നേരം ആറുമണിക്ക് വി.കെ സുരേഷ് ബാബുവിന്റെ ആധ്യാത്മിക പ്രഭാഷണവും നടക്കും