ഉദുമ: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ 45 സ്‌കൂളിലെ സൗഹൃദ ലീഡര്‍മാര്‍ക്കുള്ള മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് കളനാട് റസിഡന്‍സിയില്‍ ആരംഭിച്ചു. ക്യാമ്പ് ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം എം.എല്‍ .എ
അഡ്വ .സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് & അഡോളസന്റ് കൗണ്‍സിലിംഗ് വിഭാഗം കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ സി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരിയര്‍ കോഡിനേറ്റര്‍മാരായ ജയകൃഷ്ണന്‍ .എ ,
ഉണ്ണികൃഷ്ണന്‍ ഇ, ദിലീപ് പി ,സൗഹൃദ കോര്‍ഡിനേറ്റര്‍മാരായ ആയിഷത്തു നസീറ, വനിത പി, രേഖ. ഡി , പ്രിയ കെ. കെ ഇന്ദു വി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ക്യാമ്പ് സമാപന സമ്മേളനത്തില്‍
കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. സി.എം അസീം മുഖ്യാതിഥിയായി പങ്കെടുക്കും. ഹയര്‍ സെക്കണ്ടറി കണ്ണൂര്‍ ഉപമേധാവി ആര്‍. രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും . ഹയര്‍ സെക്കണ്ടറി ജില്ലാ കോഓര്‍ഡിനേറ്റര്‍ അരവിന്ദാക്ഷന്‍ സി.വി., അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി അസി. ജില്ലാ കോര്‍ഡിനേറ്റര്‍ മോഹനന്‍ പി , കാസര്‍ഗോഡ് സിജി & എസി ജില്ലാ കോര്‍ഡിനേറ്റര്‍ മെയ്‌സണ്‍ കെ, കാസര്‍ഗോഡ് വിദ്യാഭാസ ജില്ലാ കണ്‍വീനര്‍ സി.മനോജ് കുമാര്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കണ്‍വീനര്‍ സി.പ്രവീണ്‍ കുമാര്‍ എന്നിവരും സംബന്ധിക്കും