ചെമ്മനാട് : ചെമ്മനാട് വളപ്പോത്ത് മേലത്ത് പടിഞ്ഞാര്‍ വീട് തറവാട്ടില്‍ നടന്ന കുടുംബസംഗമം അഡീഷണല്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ ഗംഗധരന്‍ നായര്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ഇന്ദിരകുട്ടി ആധ്യാത്മിക പ്രഭാഷണം നടത്തി. കണ്‍വീനര്‍ മുരളിധരന്‍ ചാളക്കാട്, ഭരണസമിതി പ്രസിഡന്റ് രാഘവന്‍ നായര്‍ നടുവില്‍ വീട്, സെക്രട്ടറി മേലത്ത് വിശ്വനാഥന്‍, ട്രഷറര്‍ മേലത്ത് കരുണാകരന്‍ നായര്‍, മാതൃസമിതി സെക്രട്ടറി ജയശ്രീ മേലത്ത് എന്നിവര്‍ പ്രസംഗിച്ചു.
45 വര്‍ഷം തറവാട്ടില്‍ സേവനമനുഷ്ഠിച്ച കാരണവര്‍ എടത്തോട് കൃഷ്ണന്‍ നായരെയും , 80 വയസ്സ് പൂര്‍ത്തിയായവരെയും ആദരിച്ചു. മികച്ച ശിശു സൗഹൃദ പോലിസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട വിജയന്‍ മേലത്തിനെ അനുമോദിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.