കാഞ്ഞങ്ങാട്: കേരളത്തിലെ കര്‍ഷക തൊഴിലാളികളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് രൂപീകൃതമായ കേരള സര്‍ക്കാര്‍ സ്ഥാപനമാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ 2023- 24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി. എച്ച്.എസ്. എല്‍. സി,പ്ലസ് ടു, വി.എച്ച്. എസ്. സി പരീക്ഷകളില്‍ ഉന്നത വിജകരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനത്തിന്റെയും ആനുകൂല്യ വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ ഉദ്ഘാടനംനിര്‍വഹിച്ച് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ചികിത്സ ആനുകൂല്യ സഹായ വിതരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വന്ദനബല്‍രാജ് മാലിന്യ മുക്ത നവ കേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. എസ്.കെ.ടി.യു സംസ്ഥാന ജോയിന്‍ സെക്രട്ടറി വി. കെ. രാജന്‍, കെ. എസ്. കെ ടി. യു ജില്ലാ സെക്രട്ടറി കെ. വി. കുഞ്ഞിരാമന്‍,ഡി.. കെ ടി.എഫ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് എ. വാസുദേവന്‍ നായര്‍, ബി. കെ.എം. യു കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളിക്കാപ്പില്‍, ബി.എം. എസ് (കെ. ടി. എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വി. ബാലകൃഷ്ണന്‍, കെ. കെ. ടി. എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍,, എച്ച്. എം.എസ് ജില്ലാ പ്രസിഡണ്ട് കെ.അമ്പാടി,, കെ. എസ്. കെ. ടി.എഫ് ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ആര്‍. വിപിന്‍ സ്വാഗതവും ഓഫീസ് സ്റ്റാഫ് ടി. ബാബു നന്ദിയും പറഞ്ഞു.