രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ ഓലക്കരയില്‍ അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിന് ഓലക്കര ചോയിച്ചി അമ്മയും കുടുംബവും സൗജന്യമായി 15 സെന്റ് സ്ഥലം നല്‍കി. കെട്ടിടം നിര്‍മ്മിക്കാന്‍ കാസറഗോഡ് ഡവല്പമെന്റ് പാക്കേജില്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.കെട്ടിടം നിര്‍മ്മിക്കാന്‍ മഠത്തില്‍ വളപ്പ് കണ്ണന്‍ എന്നയാള്‍ സ്ഥലം ദാനമായി നല്‍കിയെങ്കിലും സ്ഥലം അങ്കണവാടി കെട്ടിടത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓലക്കര ചോയിച്ചി അമ്മയും കുടുംബവും 15 സെന്റ് സ്ഥലം കെട്ടിടം നിര്‍മ്മിക്കാന്‍ പാഞ്ചായത്തിന് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ചോയിച്ചി അമ്മയില്‍ നിന്ന് സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി.