കാഞ്ഞങ്ങാട്: നീതിന്യായ നിര്‍വഹണ രംഗത്ത് 75 വര്‍ഷം പൂര്‍ത്തിയാക്കിയ ഹോസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. പ്ലാറ്റിനം ജൂബിലി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ഫണ്ട് സമാഹരണ ഉദ്ഘാടനവും കാഞ്ഞങ്ങാട്ട് നടന്നു. കാസറഗോഡ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. കെ. ബാലകൃഷ്ണന്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫണ്ട് സമാഹരണ ഉദ്ഘാടനം ഗോകുല്‍ദാസ് കാമത്ത്, സി.യൂസഫ് ഹാജി എന്നിവരില്‍ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് കാഞ്ഞങ്ങാട് എം.എല്‍.എ
ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പ്ലാറ്റിനം ജൂബിലി സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വക്കേറ്റ് എം.സി. ജോസ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത ടീച്ചര്‍, മജിസ്‌ട്രേറ്റുമാരായ എയ്ഞ്ചല്‍ റോസ് ജോസ്, ബാലു ദിനേശ്, ഹോസ്ദുര്‍ഗ് മുന്‍സിഫ് ഐശ്വര്യ രവീന്ദ്രന്‍ , ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ. ദിനേശ് കുമാര്‍, കാഞ്ഞങ്ങാട് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.യൂസഫ് ഹാജി,എച്ച്. ഗോകുല്‍ദാസ് കാമത്ത് ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.സി. ശശീന്ദ്രന്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രന്‍ കാട്ടൂര്‍, എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ സ്വാഗതവുംകണ്‍വീനര്‍ അഡ്വക്കേറ്റ് പി. നാരായണന്‍ നന്ദിയും പറഞ്ഞു.