വിദ്യാദേവതയെ വണങ്ങി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു; ഗതകാല സ്മരണകളുണര്‍ത്തി നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം

പാലക്കുന്ന് : ഗതകാല സ്മരണാഞ്ജലിയായി ക്ഷേത്രങ്ങളില്‍ പത്ത് നാല്‍ നീണ്ട നവരാത്രി ഉത്സവം വിവിധ ആഘോഷ പരിപാടികളോടെ സമാപിച്ചു.തിങ്കളാഴ്ച്ച മഹാനവമി നാളില്‍ വിവിധ ക്ഷേത്രങ്ങളില്‍ ആയുധപൂജയും വാഹനപൂജയും ഉണ്ടായിരുന്നു. കളനാട് കാളികദേവി ക്ഷേത്രത്തില്‍ മാവിളക്ക് ഉത്സവത്തിന് മുന്നോടിയായി തിങ്കളാഴ്ച രാത്രി തൃക്കണ്ണാട് നിന്ന് ക്ഷേത്രത്തിലേക്ക് കുംഭ കലശ എഴുന്നള്ളത് ഉണ്ടായിരുന്നു. ചൊവ്വാഴ്ച ബട്ട്‌ള സേവയും ഗുളികന്‍ കോലവും കെട്ടിയാടി.

പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വൈശ്വര വിളക്ക് പൂജ നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തില്‍ ആദ്യക്ഷരം കുറിക്കാന്‍ നാടിന്റെ നാനഭാഗത്തുനിന്ന് കുരുന്നുകള്‍ ഭണ്ഡാര വീട്ടിലെത്തി. വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ അംബിക കലാകേന്ദ്രത്തിലെ കുട്ടികളുടെ അരങ്ങേറ്റവും നടന്നു. കരിപ്പോടി പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെയും വനിതകളുടെയും തിരിവാതിരകളി അരങ്ങേറ്റം നടന്നു. കാസര്‍കോട് നെല്ലിക്കുന്ന് ടീം ഓറഞ്ച് ആര്‍മിയുടെ പുലിക്കളിയും ഉണ്ടായി.

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാലക്ഷേത്രത്തില്‍ സരസ്വതി പൂജയ്ക്ക് ശേഷം വിദ്യാരംഭവും നടന്നു. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വാഹനപൂജയും വിദ്യാരംഭവും തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി
ക്ഷേത്രത്തില്‍ വിദ്യാരംഭവും തുടര്‍ന്ന് ഭാഗവാന് തൃപ്പുത്തരിയും വിളമ്പി.

Leave a Reply

Your email address will not be published. Required fields are marked *