വേലാശ്വരം: ഗവ യു.പി സകൂള്‍ വേലാശ്വരം പി.ടി.എയുടെ സഹകരണത്തോടെ പീസ് പോസ്റ്റര്‍ ക്യാമ്പൊരുക്കി കാത്തങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്. ഈ വര്‍ഷത്തെ ‘ഡയര്‍ ടു ഡ്രീം’ എന്ന തീമിനെ അടിസ്ഥാനമാക്കി നടത്തിയ പോസ്റ്റര്‍ ക്യാമ്പില്‍ പതിനഞ്ചോളം ചിത്രകാരന്മാര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ ഡോ സി.ശ്യാമള പരിപാടി ഉത്ഘാടനം ചെയതു. ഹെഡ്മാസ്റ്റര്‍ ടി.വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.എസ് എം.സി ചെയര്‍മാന്‍ പി.വി.അജയന്‍ ,സ്റ്റാഫ് സെക്രട്ടറി കെ.വി.ശശികുമാര്‍, രാജന്‍ കെ.വി എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സി .പി .വി വിനോദ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ സതി.എസ്.നായര്‍ നന്ദിയും പറഞ്ഞു.