ജില്ല കേരളോത്സവം ബാസ്ക്കറ്റ് ബോൾ മത്സരം പുരുഷ വിഭാഗം നീലേശ്വരം നഗരസഭയും വനിത വിഭാഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും നേടി

കാസർഗോഡ് ജില്ല പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നീലേശ്വരം രാജാസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ നീലേശ്വരം നഗരസഭ ടീം പുരുഷ വിഭാഗത്തിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിത വിഭാഗത്തിലും ജേതാക്കളായി. വിജയികൾക്ക് നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി സമ്മാന വിതരണം നടത്തി.ചടങ്ങിൽ ജില്ല പഞ്ചായത്ത് മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ കൗൺസിലർ ഇ.ഷജീർ ,ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.എം.സൗമിനി സ്വാഗതവും അഖിലേഷ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *