ഉദുമ : ജന്മ കടപ്പുറത്ത് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് അംബിക നഗര്‍ തീയ സമുദായ സംഘം യോഗം ആവശ്യപ്പെട്ടു. നാട്ടു കൂട്ടായ്മകളും സംഘടനകളും ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. കെ.വി. കുഞ്ഞിക്കോരന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ചന്ദ്രസേന, കെ.വി. സന്തോഷ്, എന്‍.കെ. ജയകുമാര്‍, കെ. ശ്രീധരന്‍, കെ.സി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.