ചുള്ളിക്കര പ്രതിഭാ ലൈബ്രറിയും ഗ്രാന്‍മ ചുള്ളിക്കരയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: ചുള്ളിക്കര പ്രതിഭാ ലൈബ്രറിയും ഗ്രാന്‍മ ചുള്ളിക്കരയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭാ ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ പി.ജോസ് ആശംസകള്‍ നേര്‍ന്നു. ആസ്റ്റര്‍ മിംസ് കോഡിനേറ്റര്‍ ഒ എം മനു ക്യാമ്പ് വിശദീകരണം നടത്തി. ഗ്രാന്‍മ ട്രഷറര്‍ സിജോ മുപ്പാത്തിയില്‍ സ്വാഗതവും പ്രതിഭാ സെക്രട്ടറി ഷാ ബു. കെ.വി നന്ദിയും പറഞ്ഞു. 120-ല്‍ പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *