രാജപുരം: പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ഉടന്‍ ലഭ്യമാക്കുക, പൂടംകല്ല് -ചിറംങ്കടവ് സംസ്ഥാന പാതയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തികരിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (മെഡി സിപ്പ് ) അപാകതകള്‍ പരിഹരിച്ച് നടപ്പാക്കുക, പൂടംകല്ല് താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വിലക്കയറ്റം തടയുക, ഫെസ്റ്റി വെല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്നും കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂടംകല്ല് പൈനിക്കര ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തില്‍ ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരന്‍ അധ്യക്ഷത വഹിച്ചു.
കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് പി സി സുരേന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, എം.കെ ദിവാകരന്‍, മധുസൂദനന്‍ ബാലൂര്‍, എം.എം സൈമണ്‍, കെ.ജെ ജെയിംസ്, കെ.പി മുരളിധരന്‍, ഇ.ടി സെബാസ്റ്റ്യന്‍, കെ.എം വിജയന്‍, പി.പി കുഞ്ഞമ്പു, പി.എം അബ്രാഹാം, എം.യു തോമസ്സ്, ബി റഷീദ, പി.എ ജോസഫ്, ടി.പി പ്രസന്നന്‍, എന്നിവര്‍ സംസാരിച്ചു. ജോസഫ് സി.എ സ്വാഗതവും ഇന്ദിരാമ്മ എം.പി നന്ദിയും പറഞ്ഞു. ജോസഫ് സി.എ വാര്‍ഷിക റിപ്പോര്‍ട്ടും ജോസുകുട്ടി അറക്കല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടന ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരത്തെടുപ്പു നടന്നു.
ഭാരവാഹികള്‍: മാത്യു സേവ്യര്‍ (പ്രസിഡന്റ്), ജോസ് കുട്ടി അറക്കല്‍ ( സെക്രട്ടറി), ടി പി പ്രസന്നന്‍ (ട്രഷറര്‍).