രാജപുരം: കാസര്‍ഗോഡ് റവന്യു ജില്ലാ സബ് ജൂനിയര്‍ വിഭാഗം ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അതുല്‍ കൃഷ്ണ എം കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. വോളി ബോളില്‍ ഹോസ്ദുര്‍ഗ് സബ്ബ് ജില്ലക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോങ്ങ് ജംപില്‍ സബ്ബ് ജില്ലയിലും മത്സരിച്ചിട്ടുണ്ട്.
അച്ചടക്കവും അര്‍പ്പണ മനോഭാവവുമാണ് അതുല്‍ കൃഷണന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്നും പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്നും കായികാദ്ധ്യാപകന്‍ പറയുന്നു. കോടോത്ത് എരുമക്കുളം കുയ്യംങ്ങാട് ജഗദീഷ് പി ഷൈനി എം ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കന്‍.