കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വടംവലി മത്സരം; പുരുഷ, സ്ത്രീ വിഭാഗത്തില്‍ മടിക്കൈ, പള്ളിക്കര ചാമ്പ്യന്മാര്‍

                                                                                          പുല്ലൂര്‍: യുവ ജനങ്ങളുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന കേരളോസവത്തിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് തല വടംവലി മത്സരം പുല്ലൂര്‍ എ.കെ.ജി ക്ലബ്ബില്‍ വച്ച് നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .മണികണ്ഠന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു കളിക്കാരുമായി പരിചയപ്പെട്ടു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ എം. വി നാരായണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍ എന്നിവര്‍ സംസാരിച്ചു. 

എ.കെ.ജി ക്ലബ്ബ് സെക്രട്ടറി ഗിരീഷ് പുല്ലൂര്‍ സ്വാഗതം പറഞ്ഞു. വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ഉദുമ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. പള്ളിക്കര, മടിക്കൈ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം സ്ത്രീകളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചാമ്പ്യന്മാരായി. ബ്ലോക്ക് തല കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരം ഒക്ടോബര്‍ 25ന് നവോദയ സ്‌കൂളിലും വോളിബോള്‍ മത്സരം ഒക്ടോബര്‍ 26 ന് മാങ്ങാടും ഫുട്‌ബോള്‍ മത്സരം ചെറുക്കാപാറ മിനി സ്റ്റേഡിയത്തിലും നടക്കും. കലാ മത്സരങ്ങള്‍ ഒക്ള്‍ടോബര്‍ 28,29 തീയതികളില്‍ മടിക്കൈ അമ്പലത്തുകര ജി.എച്ച്.എസ്.എസ് -ല്‍ നടക്കും. ഒക്ടോബര്‍ 28ന് ഓഫ് സ്റ്റേജ് ഇനങ്ങളും 29ന് സ്റ്റേജ് ജനങ്ങളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *