സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ ആരംഭിച്ചു

നീലേശ്വരം: സി.ബി.എസ്.ഇ സ്‌കൂള്‍ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇ.എം.എസ്.സ്റ്റേഡിയത്തില്‍ ആരംഭിച്ചു. സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പടന്നക്കാട് ആതിഥ്യമരുളിയ മീറ്റിന്റെ ഉദ്ഘാടന കര്‍മ്മം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ. എസ്.പി. മാത്യു എം.എ. നിര്‍വ്വഹിച്ചു. അത്‌ലറ്റിക് മീറ്റ് കണ്‍വീനറും സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിന്റാ തെരേസ് സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് സഹോദയ പ്രസിഡണ്ടും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ ്മീഡിയം സ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായ ഫാദര്‍. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് സഹോദയ സെക്രട്ടറിയും സെന്റ് എലിസബത്ത് സ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജ്യോതി മലേപ്പറമ്പില്‍ ആശംസയര്‍പ്പിച്ചു. സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ റോണി ജോര്‍ജ് നന്ദിയും പറഞ്ഞു. സഹോദയയിലെ 20 സ്‌ക്കൂളുകളില്‍ നിന്ന് 34 ഇനങ്ങളിലായി 750 ല്‍ അധികം കായിക പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *