പുല്‍വാമ ആക്രമണത്തില്‍ പ്രതിയായ ജയ്ഷെ മുഹമ്മദ് ഭീകരന്‍ അറസ്റ്റില്‍

 
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരന്‍ സജ്ജാദ് ഖാന്‍ അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിയാണ് ഇയാള്‍.
 

നോട്ട് അസാധുവാക്കലിന് ശേഷം നോട്ടിന്റെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്

 
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് അസാധുവാക്കലിന് ശേഷം പ്രചാരത്തിലുള്ള കറന്‍സിനോട്ടിന്റെ എണ്ണം 19.14 % വര്‍ധിച്ച് 21.14ലക്ഷം കോടിയിലെത്തിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 4, 2016ല്‍ 17.97 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്....
 

കശ്മീരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം; മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്

 
ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. കാശ്മീരിലെ സോപോറില്‍ ആണ് ആക്രമണം നടന്നത്. രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സുരക്ഷാ...
 

ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; മാരന്‍ സഹോദരങ്ങളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

 
ചെന്നൈ: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മാരന്‍ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സിബിഐ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്....
 

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം; പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ് ട്രെയിനി

 
മുംബൈ: ലൈംഗിക പീഡനം സഹിക്ക വയ്യാതെ പത്രാധിപരെ കൊലപ്പെടുത്തി ജേണലിസ്റ്റ് ട്രെയിനി. 'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായ നിത്യാനന്ദ് പാണ്ഡേയെ (44)യാണ് ട്രെയിനി കൊലപ്പെടുത്തിയത്....
 

തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും

 
ലക്നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ ആദായനികുതി വകുപ്പും പൊലീസും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനകളിലാണ്...
 

മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മധുരം നിറഞ്ഞ ആഘോഷം

 
ന്യൂഡല്‍ഹി: മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദിക്കു ഡല്‍ഹിയില്‍ മധുരം നിറഞ്ഞ ആഘോഷം. കേരള ലളിതകലാ അക്കാദമിയും കേരള ക്ലബ്ബും ചേര്‍ന്നു കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓംചേരി എന്‍....
 

പരീക്കറുടെ നിര്യാണം: തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

 
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന പരീക്കര്‍ അന്തരിച്ചത്. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം....
 

മര്‍ദ്ദനം സഹിക്കവയ്യാതെ മദ്യപാനിയായ മകനെ അമ്മ കൊലപ്പെടുത്തി

 
ഹൈദരാബാദ്: മകന്റെ മര്‍ദ്ദനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. മരുമകന്റെ സഹായത്തോടെ മകന്‍ ശ്രീനുവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ച് വന്ന് മകന്‍ സ്ഥിരമായി അമ്മയെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നു....
 

പബ്ജി കളിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

 
മുംബൈ: മഹാരാഷ്ട്രയില്‍ പബ്ജി കളിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം. പബ്ജി കളിക്കുന്നതിനിടെ ട്രെയിന്‍തട്ടിയാണ് യുവാക്കള്‍ മരിച്ചത്. നാഗേഷ് ഗോര്‍, സ്വപ്നില്‍ അന്നപുര്‍ണ എന്നിവരാണ് മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം....