CLOSE
 
 
കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍; രോഗം ഭേദമായത് 3 പേര്‍ക്ക്: ആരോഗ്യ വകുപ്പിന് ബിഗ് സല്യൂട്ടുമായി ജില്ല
 
 
 

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക് ഏപ്രില്‍ മൂന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിനമായിരുന്നു…ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നവരില്‍ മൂന്നുപേരുടെ ഫലം നെഗറ്റീവ് ആയി വന്ന ദിനം. ഈ സന്തോഷത്തിന്റെ തീവ്രതയറിയണമെങ്കില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ചെല്ലണം. അവിടെ ഓരോ ജീവനക്കാരന്റെ മുഖത്തും കാണാം ആരോഗ്യ വകുപ്പിന്റെ കൂട്ടായ പരിശ്രമം ഫലപ്രാപ്തിയിലേക്ക് എത്തുന്നതിന്റെ ആത്മ നിര്‍വൃതി. കഴിഞ്ഞ രണ്ടാഴ്ച കാലമായി ഇവര്‍ ഏറ്റെടുത്ത കൊവിഡിനെതിരെയുള്ള പേരാട്ടത്തിന്റെ ആദ്യ വിജയമാണ് ഇത്.

ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട കൊവിഡ് -19 ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് മാര്‍ച്ച് പകുതിയോടുകൂടിയാണ്. ദിനംപ്രതി ജില്ലയില്‍ നിന്നുള്ള രോഗം ബാധിതരുടെ എണ്ണം കൂടി വന്നെങ്കിലും, കൊവിഡിനെതിരെയുള്ള പേരാട്ടത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആത്മ സമര്‍പ്പണത്തിന് മുമ്പില്‍ വൈറസ് കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

54 വയസ്സും,31 വയസ്സും 27 വയസ്സും ഉള്ള മൂന്ന് പുരുഷന്‍മാരാണ് രോഗം ഭേദമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഒരേ മനസ്സോടെ പ്രയത്നിച്ചതിന്റെ ഫലമാണ് ഇത്. ജനറല്‍ ആശുപത്രിയിലെ കണ്‍സണ്‍ണ്ടുമാരായ ഡോ കുഞ്ഞിരാമന്‍, ഡോ കൃഷ്ണനായിക്, ഡോ ജനാര്‍ദ്ദന നായിക് എന്നിവര്‍ നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഓരോ രോഗിയെയും സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാന്‍ മെഡിക്കല്‍ സംഘത്തിലുള്ളവര്‍ മത്സരിച്ചു. മീനമാസത്തെ ചൂടിനൊപ്പം പേഴ്സണ്‍ പ്രോട്ടക്ഷന്‍ ഇക്യൂപ്പ്മെന്റ് കിറ്റിനകത്തെ(പി.പി.ഇ കിറ്റ്) ചൂട് കൂടി ഐസോലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ വലച്ചെങ്കിലും, ഒരു ദൗത്യമായി കണ്ട് ഇവര്‍ ഒരോ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു ഇത്. ഇവരില്‍ ഭൂരിഭാഗം പേരും ഐലോസേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിന് ശേഷം വീടുകളിലേക്ക് പോയിട്ടില്ല. ആശുപത്രി കാര്യം തന്നെയാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടുംബകാര്യവും. കൊവിഡ്-19 സ്രവ പരിശോധനയില്‍ ഫലം പോസറ്റീവ് ആയി രേഖപ്പെടുത്തിയാല്‍, രോഗിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് ചികിത്സ ആരംഭിക്കും.72 മണിക്കൂറിന് ശേഷം വീണ്ടും സ്രവവും രക്തവും പരിശോധനയ്ക്ക് അയക്കും. ഫലം നെഗറ്റീവ് ആയി വന്നാല്‍ 24 മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്രവവും രക്തവും പരിശോധനയ്ക്ക് അയക്കും. അതും നെഗറ്റീവ് ആയി വന്നാല്‍ രോഗിയെ രോഗമുക്തനായി കണക്കാക്കും.’ ഡോ കുഞ്ഞിരാമന്‍ പറയുന്നു.

സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ്‌കുമാര്‍ ശര്‍മയുടെ മേല്‍നോട്ടത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബുവാണ് ജില്ലയില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡി എം ഒ ഡോ എ വി രാംദാസ്, ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ രാജാറാം, അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍ എന്നിവരും കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍ കിറ്റ്...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം:...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച് മംഗലാപുരത്തേക്കും...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57 പേര്‍ക്ക്....

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ കേസെടുത്തു....

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!