CLOSE
 
 
കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ മേലാങ്കോട്ടെ പൂങ്കാവനം
 
 
 

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തുന്ന രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും കണ്ണിന് കുളിര്‍മയും മനസ്സിന് സന്തോഷവും നല്‍കേണ്ട മേലാങ്കോട്ടെ പൂങ്കാവനത്തില്‍ കോവിഡ് ജാഗ്രത മൂലം ആളനക്കമില്ല. ഇരുപതിലധികം പനിനീര്‍ ചെടികള്‍, വിവിധ തരം ചെണ്ടുമല്ലികകള്‍, വിവിധ നിറങ്ങളിലുള്ള പത്ത് മണിച്ചെടികള്‍, വര്‍ണ പ്രപഞ്ചം തീര്‍ക്കുന്ന നിത്യ കല്യാണി തുടങ്ങി നൂറോളം ഇനങ്ങളുള്‍പ്പെട്ടതാണ് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ ഗവ.യു.പി. സ്‌കൂള്‍ പൂന്തോട്ടം. പിറന്നാള്‍ പൂച്ചട്ടി പദ്ധതിയില്‍ നിന്നാണ് സ്‌കൂള്‍ മുറ്റത്ത് പൂന്തോട്ടമൊരുക്കാനുള്ള ആശയമുണ്ടായത്.പാറപ്പുറത്ത് പൂന്തോട്ട മോ എന്ന മട്ടില്‍ ആദ്യഘട്ടത്തില്‍ പലരും എതിര്‍ത്തു. മണ്ണില്ല, വളമില്ല. തണലില്ല… പ്രോത്സാഹിപ്പിക്കേണ്ട ഭാഗത്തു നിന്നും തടസ്സവാദങ്ങള്‍ മാത്രം വേണ്ടതിലധികം അളവില്‍ ലഭിച്ചു കൊണ്ടേയിരുന്നു.
തുടക്കത്തില്‍ നൂറ് മണ്‍ചട്ടിയില്‍ ആരംഭിച്ച കൃഷി ഇന്ന് പത്ത് പ്ലോട്ടുകളിലായി നിറഞ്ഞു നില്‍ക്കുന്നു. പടന്നക്കാട് കാര്‍ഷിക കോളേജിലെ ഫാം സൂപ്രണ്ട് പി.വി.സുരേന്ദ്രനാണ് ചെടികള്‍ നല്‍കിയും ഉപദേശങ്ങള്‍ പകര്‍ന്നും പദ്ധതിയെ പ്രോത്സാഹിപ്പിച്ചത്. പിന്നീട് പലപ്പോഴായി വില കൊടുത്ത് വാങ്ങിയും ബാംഗ്ലൂരില്‍ നിന്നും ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ വിത്തുകള്‍ വരുത്തിയും തോട്ടം വിപുലീകരിക്കുകയായിരുന്നു.കാന വാഴ, റ്റൊറേനിയ, ജെര്‍ബെറ, വിവിധ തരം സൂര്യകാന്തികള്‍, വാടാര്‍ മല്ലിക, ചുവപ്പ്, വെളുപ്പ് നിറത്തിലുള്ള ചെത്തികള്‍ ,വ്യത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള കള്ളിച്ചെടികള്‍, ഗാര്‍ഡന്‍ കവുങ്ങുകള്‍, പനകള്‍ ,വിവിധ തരം പഴവര്‍ഗ ചെടികള്‍ എന്നിങ്ങനെ തോട്ടത്തിന് വര്‍ണഭംഗി പകരുന്ന ഇനങ്ങള്‍ നിരവധി. മികച്ച പി ടി എ പുരസ്‌കാരമായി ലഭിച്ച 50000 രൂപ കൊണ്ട് പ്രവേശന കവാടത്തില്‍ സ്റ്റീല്‍ മേലാപ്പ് ഒരുക്കി മുകളില്‍ ഫാഷന്‍ ഫ്രൂട്ട് കൃഷിയും ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ അധ്യാപകരും കുട്ടികളും തോട്ടം പരിപാലിക്കും. പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന്‍ അവധി ദിനങ്ങളൊന്നൊഴിയാതെ സ്‌കൂളിലെത്തി ചെടികള്‍ നനയ്ക്കും. കൊറോണ ജാഗ്രത കാരണം വിദ്യാലയത്തിലെത്താന്‍ കഴിയാത്തത് മൂലം വിദ്യാലയത്തിന് അടുത്ത് താമസിക്കുന്ന പി.ടി.എ പ്രസിഡന്റ് എച്ച്.എന്‍. പ്രകാശനും വൈസ് പ്രസിഡന്റ് ജി.ജയനും മുറ തെറ്റാതെ ചെടികളെ പരിപാലിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍ കിറ്റ്...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം:...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച് മംഗലാപുരത്തേക്കും...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു:...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57 പേര്‍ക്ക്....

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ കേസെടുത്തു....

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!