CLOSE
 
 
കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം
 
 
 

കൊറോണ എന്ന പേരുള്ള കപ്പലുകള്‍

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്നുവെന്നത് ഇന്നത്തെ സാഹചര്യത്തില്‍ കൗതുകമായി തോന്നുന്നില്ലേ ? ഒന്നല്ല രണ്ടല്ല ഏഴെണ്ണമെങ്കിലും ആ പേരില്‍ വിവിധ രാജ്യങ്ങള്‍ ലക്ഷ്യമാക്കി ഇപ്പോള്‍ യാത്രയിലാണ്. (ഇതേ പേരില്‍ വേറെയും കപ്പലുകളുണ്ടോ എന്നറിയില്ല). ഭയപ്പെടാനൊന്നുമില്ല, കൊറോണ വൈറസ്സുമായി ഇതിന് യാതൊരു ബന്ധവുമില്ല. കപ്പലിന്റെ പേര്‍ കൊറോണയാണെന്ന് മാത്രം. ഒരു ബാധയുമില്ലാതെ അവ വര്‍ഷങ്ങളായി സുഗമ സഞ്ചാര പാതയിലുമാണ്. കൊറോണ വൈറസു മൂലം ലോകം അന്തം വിട്ട് നില്‍ക്കുമ്പോള്‍ ഈ കപ്പലുകള്‍ തുറമുഖത്ത് കണ്ടാല്‍ ആ പരിസരത്തുള്ള ജനങ്ങള്‍ ഒന്ന് ചിരിച്ച് കപ്പലിനെ കൗതുകത്തോടെ നോക്കി രസിക്കുമെന്നതില്‍ സംശയവും വേണ്ട. അപ്പോള്‍ അതിലെ പാവം ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന ജാള്യത സ്വാഭാവികവും.

വെറും നാലു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള ‘ബള്‍ക്ക് കാരിയര്‍’ വിഭാഗത്തില്‍ പെടുന്നവയാണീ കപ്പലുകള്‍.

ആ കപ്പലുകളുടെ വിവരം:

1. CORONA GARLAND (കൊറോണ ഗാര്‍ലാന്‍ഡ്)-:ജപ്പാനിലെ കോബെയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ 2000 ലാണ് നിര്‍മ്മിച്ചത്.

2. CORONA JOYFUL (കൊറോണ ജോയ്ഫുള്‍ ) -: 2003ല്‍ പണിത ഈ കപ്പലിലും ജപ്പാന്‍ പതാകയാണ് പറക്കുന്നത്.

3. CORONA BRAVE (കൊറോണ ബ്രേവ്)-: 2006 ലാണ് നിര്‍മ്മിച്ചത്. പാനമ പതാകയാണ് പറത്തുന്നത്.

4.  CORONA ROYAL (കൊറോണ റോയല്‍) -: 2013ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ പാനമ രജിസ്ട്രെഷന്‍ ആണ് .

5.  CORONA ACE ( കൊറോണ അസ്)-: 2014ല്‍ നിര്‍മ്മിച്ച ഈ കപ്പലും പാനമ പതാകയിലാണ് ഓടുന്നത്.

6.  CORONA SPLENDOUR (കൊറോണ സ്പ്ലെണ്ടര്‍ )-: ജപ്പാന്‍ രെജിസ്‌ട്രേഷനാണ്. നിര്‍മ്മിച്ചത് 2014ല്‍.

 7.  CORONA VICTORY (കൊറോണ വിക്ടറി)-: ജപ്പാന്‍ പതാകയാണ് പറക്കുന്നത് . നിര്‍മ്മിച്ചത് 2016ല്‍.

കൊറോണയുടെ അര്‍ത്ഥം?

വൈറസുമായി ബന്ധപ്പെട്ട് CORONA (കോറോണ) എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണ്:
‘ മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ സസ്തനികളില്‍ രോഗകാരിയാകുന്ന ഒരു കൂട്ടം ആ.എന്‍.എ.(RNA) വൈറസുകള്‍’

ലിപിവിന്യാസം സമാനമായ CORONA എന്ന വാക്കിന്റെ അര്‍ത്ഥം കാംബ്രിഡ്ജ് ഡിക്ഷ്ണറിയില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ : ‘A circle of light around the sun and moon visible during eclipse’. അതായത് , ‘ഗ്രഹണ വേളയില്‍ സൂര്യ ചന്ദ്രന്മാര്‍ക്ക് ചുറ്റും കാണുന്ന പ്രഭാവലയം’.
കപ്പലുകള്‍ക്ക് അതിന്റെ ഉടമകള്‍ CORONA എന്ന് പേരിട്ടത് ഈ അര്‍ത്ഥത്തിലാവാനേ വഴിയുള്ളൂ .

കൊറോണ വൈറസ് ആളിപടര്‍ന്ന് ലോകത്തെയാകെ വിറപ്പിച്ച് മരണ സംഖ്യ നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ അതേ പേരുള്ള കപ്പലുകളില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ‘പേരിലെന്തിരിക്കുന്നു കാര്യം ജോലിയിലല്ലേ വീര്യം’ എന്ന ത്രില്ലില്‍ ആ കപ്പലുകളില്‍ അതേ സ്പിരിറ്റില്‍ കപ്പലോട്ടക്കാര്‍ സന്തുഷ്ടരാണ്. ‘സൂര്യചന്ദ്രന്മാര്‍ക്ക് ചുറ്റും സുരക്ഷിതമായ പ്രഭാവലയ’ ത്തില്‍ കൊറോണ ഭീതിയൊന്നുമില്ലാതെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണവര്‍. അതാണല്ലോ ‘സീമെന്‍സ്പിരിറ്റ്’.

പാലക്കുന്നില്‍ കുട്ടി

(മാധ്യമ പ്രവര്‍ത്തകനും കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റുമാണ് ലേഖകന്‍ )

2 Replies to “കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം”

  1. NALLA KANDU PIDUTHAM. CORONA SHIPS ARTICLE IS UPDATED REGARDING THIS CORONA VIRUS DATES ESPECIALLY SPREDING THIS VIRUS WORLD NOW.. U PLS SENT TO THE ITEM TO MALAYALA MANORAMA NEWS PAPER . THEY WILL PUBLISH THE ARTICHLE WITH MORE IMPORTANCE FOR THEIR READRS. ARAVINDAN MANIKOTH. MG EDITOR. LATEST NEWS PAPER KANHANGAD KERALA. 98950 67070… 31-4-2020. TEUSDAY.2. 36 PM.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ...

കണ്ണാടിപ്പാറ അജ്വ യൂത്ത് റംസാന്‍ കിറ്റ് വിതരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി...

ഉപ്പള:മംഗല്‍പാടി കണ്ണാടിപ്പാറയിലെ അജ്വ യൂത്ത് കൂട്ടായ്മ നടത്തിയ റംസാന്‍...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന...

കാസറഗോഡ്: കാസറഗോഡില്‍ നിന്നും...

ജോലി ആവശ്യത്തിനായി അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കണം: ബി.ജെ.പി.

കാസറഗോഡ്: കാസറഗോഡില്‍ നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍കോട്, മലപ്പുറം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 57...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ...

സുഭിക്ഷ കേരളം പദ്ധതി...

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ 86 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ (മെയ് 31) 86 പേര്‍ക്കെതിരെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!