CLOSE
 
 
ലോക്ഡൗണിന് പൂര്‍ണ പിന്തുണ; കൊവിഡില്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി
 
 
 

ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധിയുടെ കത്ത്. ഡോക്ടര്‍മാരുടെ സംരക്ഷണം, വിതരണ ശൃംഖലകള്‍ ലഘൂകരിക്കുക തുടങ്ങിയ നിരവധി നടപടികള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകമെമ്ബാടുമുള്ള കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഇന്ത്യയില്‍ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്കും വേദനകള്‍ക്കും ആശങ്കകള്‍ക്കും കാരണമായി,എന്ന് അവര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

‘ഇത് ജീവിതത്തെ തടസ്സപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും അപകടത്തിലാക്കുകയും ചെയ്തു, പ്രത്യേകിച്ചും, നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ. കൊറോണ പാന്‍ഡെമിക് തടയുന്നതിനും പരാജയപ്പെടുത്തുന്നതിനുമുള്ള പോരാട്ടത്തില്‍ ഐക്യദാണ്ഡ്യം
പുലര്‍ത്തുന്ന രാജ്യമായി രാജ്യം മുഴുവന്‍ നിലകൊള്ളുന്നു, എന്നും സോണിയഗാന്ധി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള നടപടിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സ്വാഗതാര്‍ഹമായ നടപടിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍, പകര്‍ച്ചവ്യാധി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രസ്താവിക്കുന്നു,’ സസോണിയഗാന്ധി കത്തില്‍ പറയുന്നു.

വെല്ലുവിളി നിറഞ്ഞതും അനിശ്ചിതവുമായ ഈ സമയത്ത്, നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടും ഉള്ള കടമ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

ഏറെ പ്രതിസന്ധിയുള്ള ഈ സമയം ആറ് മാസത്തേക്ക് ബാങ്ക് വായ്പ അടവുകള്‍ മാറ്റി വയ്ക്കുന്ന കാര്യത്തെക്കുറിച്ചും പലിശ ഒഴിവാക്കുന്ന കാര്യത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ എന്‍ -95 മാസ്‌കുകളും ഹസ്മത്ത് സ്യൂട്ടുകളും ഉപയോഗിച്ച് സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് അവര്‍ കത്തില്‍ പറയുന്നു.

‘വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാത്തതിനാല്‍ ഒരു ആരോഗ്യ വിദഗ്ദ്ധന്‍ പോലും കൊറോണ വൈറസിന് ഇരയാകരുതെന്നും കത്തില്‍ പറയുന്നു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി മാര്‍ച്ച് 1 മുതല്‍ ആറ് മാസത്തേക്ക് പ്രത്യേക റിസ്‌ക് അലവന്‍സ് പ്രഖ്യാപിക്കുന്നത് അനിവാര്യമാണെന്ന് അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല: വയനാട്, കണ്ണൂര്‍...

കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല:...

ബെംഗളൂരു: കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ലെന്നു കര്‍ണാടക. കര്‍ണാടക അഡ്വക്കറ്റ്...

കൊറോണ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സാലറി കട്ടുമായി...

കൊറോണ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍...

ഹൈദരാബാദ്: ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സാലറി...

കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ വിപണി :...

കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍...

മുംബൈ : കോവിഡില്‍ തകര്‍ന്നടിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ വിപണി, ഇന്ത്യയില്‍...

പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട്...

പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി...

മുംബൈ: പതിനായിരം കുപ്പി സാനിറ്റൈസര്‍ പൂഴ്ത്തി വച്ച രണ്ട് പേര്‍...

മകന്റെ വേദനകണ്ട അച്ഛന് ഹൃദയാഘാതം; ഇരുവരും ഒരുമണിക്കൂറിനുള്ളില്‍...

മകന്റെ വേദനകണ്ട അച്ഛന് ഹൃദയാഘാതം;...

മംഗളൂരു: ശ്വാസംമുട്ടലനുഭവപ്പെട്ട മകന്റെ ശാരീരികാസ്വസ്ഥത കണ്ട അച്ഛന് ഹൃദയാഘാതം. രണ്ടുപേരെയും...

കൂടുതല്‍ ഡാറ്റ; വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ച്...

കൂടുതല്‍ ഡാറ്റ; വീഡിയോ സ്റ്റാറ്റസിന്റെ...

ന്യൂഡല്‍ഹി: വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ച് വാട്സ് ആപ്. ലോക്ക്...

Recent Posts

കോവിഡ് 19 ഭീതി :കുട്ടികളുടെ...

കാഞ്ഞങ്ങാട് : കൊച്ചു...

കോവിഡ് 19 ഭീതി :കുട്ടികളുടെ കുളിര്‍മയും മനസ്സിന് ഉന്മേഷവും നല്‍കാനാകാതെ...

കാഞ്ഞങ്ങാട് : കൊച്ചു കൂട്ടുകാര്‍ക്കും സ്‌കൂളില്‍ പല ആവശ്യങ്ങള്‍ക്കായി...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കമ്മ്യൂണിറ്റി കിച്ചന്‍...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു...

രാജപുരം: കൊറോണ വൈറസ്...

കോവിഡ് 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി പനത്തടി ജനശ്രീ പ്രവര്‍ത്തകര്‍...

രാജപുരം: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം:...

കാസര്‍കോട്: ലോക്ക് ഡൗണ്‍...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ ഇന്നലെ 16 കേസുകള്‍...

കാസര്‍കോട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ...

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ്...

ആരോഗ്യ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുണ്ട് : ജില്ലാകളക്ടര്‍

കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ 100...

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ...

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍...

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,000 ആയെന്ന് വ്യാജ...

പാണത്തൂര്‍: കാസര്‍കോട് ജില്ലയില്‍ 40,000 കോവിഡ് ബാധിതര്‍ ഉള്ളതായി...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!