CLOSE
 
 
മംഗളൂരിവില്‍ ചികിത്സിച്ചു വരുന്ന ജില്ലയിലെ രോഗികള്‍ക്ക് ഇവിടെ തന്നെ ബദല്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തണം: അഡ്വ.കെ.ശ്രീകാന്ത്
 
 
 

കാസര്‍കോട്: കേരള – കര്‍ണാടക അതിര്‍ത്തികള്‍ സമ്പൂര്‍ണമായി അടച്ചിട്ടതിനാല്‍ മംഗളൂര്‍, സുള്യ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സയിലായ കാസറഗോഡ് ജില്ലയിലെ രോഗികള്‍ക്ക് ഇവിടെ തന്നെ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആവശ്യപെട്ടു. ആരോഗ്യ മേഖലയിലടക്കമുള്ള പ്രതിസന്ധികള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് അദ്ദേഹം അധികൃതരോടഭ്യര്‍ത്ഥിച്ചു.കാസറഗോഡ് ജില്ലയിലെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ആശ്രയിച്ചു വരുന്നത് മംഗലാപുരത്തെയും, സുള്ള്യയിലെയിലും ആശുപത്രികളെയായിരുന്നു. ഡയാലിസിസിനും, കീമോതെറാപ്പിക്കും, ഹൃദ്രോഗത്തിനു മുള്‍പ്പെടെയുള്ള ചികിത്സക്ക് മംഗലാപുരത്തെ ആശ്രയിച്ചു വന്നവര്‍ ഇപ്പോള്‍ ദുരിതത്തിലാണ്. ആംബുലന്‍സുകള്‍ പോലും കടത്തിവിടാത്ത സാഹചര്യത്തില്‍ ഇത്തരം രോഗികളുടെ ചികിത്സാ സൗകര്യത്തിന് ജില്ലയില്‍ അടിയന്തിരമായി ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറാകണം. ഇത്തരം രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കണമെന്ന് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് അംഗീകരിക്കാനാവില്ല. മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളും തുറക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ലോക് ഡൗണിന്റെ മറവില്‍ ചില ഭാഗങ്ങളില്‍ നിത്യോപയോഗ പല വ്യഞ്ജനങ്ങളുടെയും, പച്ചക്കറികളുടെയും വില അമിതമായി കൂട്ടി വില്‍ക്കുന്നുണ്ട്. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കാസറഗോഡ് ജില്ലയിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദേലംപാടി പോലെയുള്ള ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഭക്ഷണവും, ചികിത്സയും ലഭിക്കാത്ത തരത്തില്‍ ദുരിതമനുഭവിക്കുകയാണ് ജില്ലയുടെ അതിര്‍ത്തിയില്‍ കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളിലും വനവാസി മേഖലകളിലും എസ്-സി കോളനികളിലും മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കും ഭക്ഷവസ്തുക്കള്‍ എത്തിച്ചു കൊടുക്കാന്‍ പ്രത്യേക വ്യവസ്ഥ ചെയ്യണമെന്നും ശ്രീകാന്ത് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വര...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കര്‍ഷകരെ...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക രോഗബാധിതര്‍-...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന്റെ...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!