CLOSE
 
 
താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും
 
 
 

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും താരമാണിപ്പോള്‍. നരിവേഷമുള്‍പ്പെടെ നാടന്‍ കലാരൂപങ്ങള്‍ക്കു പുത്തന്‍ ചാരുത നല്‍കി അതിനെല്ലാം ക്ഷേത്രങ്ങളിലും മറ്റ് സാംസ്‌കാരിക ആഘോഷ പരിപാടികളിലും ആകര്‍ഷക പരിവേഷം നല്‍കി കയ്യടി വാങ്ങിക്കുന്ന തിരക്കിലാണ് നാരായണന്‍. പാലക്കുന്ന് ആദിശക്തി നാടന്‍ കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ പാലക്കുന്നിനടുത്ത് കുതിരക്കോട് കണ്ണോല്‍ വീട്ടില്‍ പി.നാരായണന്‍ എന്ന സാധാരണക്കാരന്‍ ‘പുലി നാരായണ’ നായി നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് വെറും യാദൃശ്ചികതയല്ല. അതില്‍ അധ്വാനത്തിന്റയും അര്‍പ്പണമനോഭാവത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും അളക്കാനാവാത്ത വിയര്‍പ്പിന്റെ ഉപ്പുരസവും ഗന്ധവും വേണ്ടുവോളം അടിഞ്ഞുകൂടിയിട്ടുണ്ട്. ‘നരി നാരായണന്‍’ എന്ന് പറഞ്ഞാല്‍ തന്നെ അദ്ദേഹത്തിന്റെ ആമുഖ വിശേഷണങ്ങളെന്തെന്ന് വിവരിക്കേണ്ടതുമില്ല.പട്ടത്താനത്തെ മാലിങ്കന്റെയും മാതു അമ്മയുടെയും മകനായ നാരായണന്‍ ഇന്ന് നാട്ടിലും നാടിനെക്കാളേറെ വെളിയിലും നാടന്‍കലകളുടെ അറിയപ്പെടുന്ന അവതാരകനാണ് . സമൂഹത്തില്‍ ഇന്നത്തെ നിലയില്‍ അത്രമാത്രം അറിയപ്പെടാനായി അദ്ദേഹം താണ്ടി വന്ന പാതയില്‍ കല്ലും മുള്ളും നിറഞ്ഞ സഹനത്തിന്റെ കഥകളുമുണ്ട് . പഠനം തുടരാന്‍ മനസ്സില്‍ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ അന്നത്തെ ചുറ്റുപാടുകള്‍ പ്രൈമറി ക്ലാസ്സിനപ്പുറത്തേക്ക് ചുവടുവെക്കാന്‍ വിലങ്ങുണ്ടായി . ജീവിതം മുന്നോട്ട് നയിക്കാന്‍ അധ്വാനത്തിന്റെ വഴി മാത്രമേ മുന്നില്‍ കണ്ടുള്ളു.

കെട്ടിട നിര്‍മ്മാണ ജോലിയില്‍ നിന്നാണ് അതിജീവനവഴിയുടെ ആദ്യാക്ഷരത്തിന് തുടക്കം കുറിച്ചത്. ആ ചുവടൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന് കരുതി വീട്ടിലാരോടും പറയാതെ മംഗലാപുരത്തേക്ക് വണ്ടി കയറി. അവിടെ കിട്ടിയത് ഹോട്ടല്‍ ജോലിയും. പക്ഷേ ,ആ ജോലിയായിരുന്നു തന്റെ ജീവിതത്തിന്റെ വഴിതിരിവിന് നിമിത്തമായതെന്നു നാരായണന്‍ പറയുമ്പോള്‍ ആ മുഖത്ത് നാം കാണുന്നത് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അടയാളപ്പെടുത്തലുകള്‍. ചിലവും കഴിച്ചു 50 പൈസയായിരുന്നു ദിവസക്കൂലിയെങ്കിലും താന്‍ അവിടെ തൃപ്തനായിരുന്നു . ഹോട്ടല്‍ ജോലിക്കിടെ കെട്ടിട നിര്‍മ്മാണവും പെയിന്റിങ്ങും തുടര്‍ന്നു.
അറിയപ്പെടുന്ന പുലിക്കളി ആശാന്‍ അത്താപ്പുരം ‘നരി മഞ്ചപ്പ’ യുമായി പരിചയപ്പെടാന്‍ മംഗലാപുരത്തെ താമസത്തിനിടെ നിമിത്തമായത് മുന്നോട്ടുള്ള ജീവിതത്തിന് വഴിത്തിരിവായി. പുലിക്കളിയെ കുറിച്ചും അതിന്റെ വേഷ ചമയങ്ങളെകുറിച്ചും മെയ് വഴക്കങ്ങളെകുറിച്ചും മഞ്ചപ്പയുടെ തിവ്ര പരിശീലനത്തിലൂടെ സ്വായത്തമാക്കാന്‍ നാരായണന് അധികം നാള്‍ വേണ്ടിവന്നില്ല. നവരാത്രി വേഷങ്ങളില്‍ മഞ്ചപ്പയ്‌ക്കൊപ്പം പുലിവേഷമിട്ട് നാരായണനും ഊരു ചുറ്റി. പുലിക്കളി തനിക്കു പൂര്‍ണ്ണമായും വഴങ്ങുമെന്നായപ്പോള്‍ ഒമ്പത് വര്‍ഷത്തെ മംഗലാപുരം വാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിച്ചത് മനസ്സില്‍ ചിലതു ചിട്ടപ്പെടുത്തിയായിരുന്നു.
നാട്ടിലെത്തിയ ഉടനെ പുലിക്കളിയില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി ‘പാലക്കുന്ന് ആദിശക്തി പുലിക്കളി നാടന്‍ കലാക്ഷേത്രം’ എന്ന പേരില്‍ സംഘത്തിന് രൂപം നല്‍കി. ആറാട്ടുകടവിലെ രമേശനും രഞ്ജിത്ത് നാലാംവാതുക്കല്‍,ബാബു ജാന്‍സി,അനി നെല്ലിയടുക്കം,അനീഷ് കോട്ടപ്പാറ തുടങ്ങി സമാന ചിന്താഗതിക്കാരായ ചങ്ങാതിമാരുടെ സഹകരണം ഊര്‍ജ്ജം നല്‍കി. ആ സംഘത്തെ ഇന്നറിയപ്പെടുന്ന പ്രസ്ഥാനമായി വളര്‍ത്തി വലുതാക്കിയത് ചരിത്രം. പത്തായിരം രൂപ മുതല്‍മുടക്കി പത്ത് വര്‍ഷം മുന്‍പ് ആരംഭം കുറിച്ച കലാകേന്ദ്രത്തിന് ഇന്ന് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് നാരായണന്‍ അവകാശപ്പെടുമ്പോള്‍ ഈ കലയോടുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ആഴം നമുക്ക് ഊഹിച്ചെടുക്കാം. ആളൊരു പുലിയല്ല,പുപ്പുലി തന്നെ ! സൗഹൃദ കൂട്ടായ്മയില്‍ രൂപം നല്‍കി വളര്‍ത്തി വലുതാക്കിയ ഈ നാടന്‍ കലാ കേന്ദ്രത്തിന്റെ നടത്തിപ്പിന് ഭാര്യയും മക്കളും പേരക്കുട്ടികളും പിന്തുണ നല്‍കുന്നുണ്ട്. ഉത്സവ സീസണായാല്‍ നാരായണനും കുടുംബവും തിരക്കിലാവും

ജീവിതമാര്‍ഗത്തിനായ് കലകള്‍ പൂര്‍ണ്ണ തൊഴിലായി സ്വീകരിക്കേണ്ടിവരുന്നവരുടെ ഗണത്തില്‍ നരിനാരായണനെയും പെടുത്താം. പാലക്കുന്ന് ക്ഷേത്രത്തില്‍ ഭരണി ഉത്സവ കാഴ്ച്ച ഘോഷയാത്രകളില്‍ ആദിശക്തി കലാകേന്ദ്രത്തിന്റെ പരിപാടികള്‍ എന്നും മാറ്റുകൂട്ടുന്നുണ്ട്. 2009ല്‍ പള്ളിക്കര തിരുമുല്‍ക്കാഴ്ച്ച ഘോഷയാത്രയില്‍ പുലിവേഷമണിഞ്ഞായിരുന്നു അരങ്ങേറ്റം. പിന്നീട് തനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആദിശക്തി നാടന്‍ കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ആയിരുന്നു. 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പരിപാടി അവതരിപ്പിക്കാന്‍ കേരള ഫോക്ലാന്‍ഡിന്റെ ക്ഷണം കിട്ടിയത് തന്റെ കലാജീവിതത്തിന് നല്ലൊരു കൈനീട്ടമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ തെക്കന്‍ ജില്ലകളിലും കര്‍ണ്ണാടകമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും പരിപാടികള്‍ അവതരിപ്പിക്കാന്‍ നാരായണന് ഇഷ്ടം പോലെ ക്ഷണം കിട്ടാറുണ്ട്. ചുരുക്കി പറഞ്ഞാല്‍, ഉത്സവ സീസണ്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന് വിശ്രമമില്ല.

ആദരവുകള്‍ ,അനുമോദനങ്ങള്‍

നരിനാരായണന്‍ ഏറ്റുവാങ്ങിയ ആദരവുകള്‍ക്കും അനുമോദനങ്ങള്‍ക്കും കണക്കില്ല. ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്ററില്‍ നിന്നാണ് ആദ്യമായി ആദരം വാങ്ങിയത്. ബി.ആര്‍.ഡി.സി.യുടെ മികച്ച കലാകാരനുള്ള ആദരം ജില്ല കളക്ടറുടെയും എം.എല്‍.എ യുടെയും സാനിധ്യത്തില്‍ മുന്‍ എം.പി. പി. കരുണാകരനില്‍ നിന്ന് സ്വീകരിക്കാന്‍ അവസരമുണ്ടായി. തുടര്‍ന്ന് ഉദുമ സഞ്ചാരി സാംസ്‌കാരിക കൂട്ടായ്മയും ആദരിച്ചു. നരി നാരായണനെ ആദരിച്ച മറ്റു സംഘടനകളും ഗ്രൂപ്പുകളും: പാലക്കുന്നില്‍ സി.പി.എം.ഓണാഘോഷ പരിപാടി, കുതിരക്കോട് സംഘചേതന, ഹുബ്ലി കലാകാരന്മാരുടെ ഗ്രൂപ്പ്, ചെര്‍ക്കള സാഹിതി ഗ്രൂപ്പ്, തിരുവനന്തപുരത്ത് 35-മത് നാഷണല്‍ ഗെയിംസ്, ബേക്കല്‍ ബീച്ച്, കണ്ണൂരില്‍ ദസറ ഉത്സവാഘോഷ വേദി, പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി, ഉപ്പള തുളു അക്കാദമി, പാലക്കുന്നില്‍ പു.ക.സ, ഏറ്റവും ഒടുവിലായി മൈസൂര്‍ ശ്രീരംഗ പട്ടണം അയ്യപ്പ ക്ഷേത്രം, കലാകാരന്മാരുടെ സംഘടന നന്മ തുടങ്ങി ഒട്ടേറെ വേദികളില്‍ നിന്ന് നരിനാരായണന്‍ ആദരവും അനുമോദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

ആദിശക്തിയുടെ പുത്തന്‍ ഇനങ്ങള്‍

കിഴക്കുംകര പുള്ളിക്കരിങ്കാലിയമ്മ ക്ഷേത്രം , കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രം എന്നിവിടങ്ങളിലെ ആഘോഷ ചടങ്ങുകളില്‍ പുത്തന്‍ ഇനങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടി.
നാഗദീപം , സുവര്‍ണ്ണ മയൂരം, കോഴിക്കളി, ബൊമ്മയാട്ടം, കുതിരയാട്ടം , പൂക്കാവടി, അമ്പലക്കാവടി, ചെണ്ട് കാവടി, തിറകള്‍, കൂടിയാട്ടം, ദാരിക നൃത്തം, കഥകളി, ബട്ടര്‍ഫ്‌ളൈ ഡാന്‍സ്, വിളക്ക് നൃത്തം, പ്രഭാവലി, തേരുകള്‍, നാഗ നൃത്തം, പുരാണ വേഷങ്ങള്‍, മുത്തുക്കുടകള്‍, ആലവട്ടം, വെണ്‍ചാമരം, സിനിമാറ്റിക്ക് ഡാന്‍സ്, തൃശൂര്‍-കര്‍ണ്ണാടക പുലികള്‍ , യക്ഷഗാന വേഷങ്ങള്‍ തുടങ്ങി നാടന്‍ കലാരൂപങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാരൂപങ്ങള്‍ ആദിശക്തി കലാ കേന്ദ്രത്തില്‍ പ്രദര്‍ശനത്തിന് ലഭ്യമാണ്

പുലിക്കളിയെ കുറിച്ച്

മെയ് വഴക്കവും അഭ്യാസ വിരുതുമാണ് പുലിക്കളിക്കാരന് വേണ്ട മിനിമം യോഗ്യത. കുടവയറന്മാര്‍ക്കു ഡിമാന്‍ഡ് കൂടും.ചിത്രമെഴുത്തിന്റെ കാന്‍വാസ് കളിക്കാരന്റെ ശരീരമാണ്. പെയിന്റിംഗിനായി മണിക്കൂറുകളോളം നിന്നു കൊടുക്കണം .പുലിക്കളി പല രൂപത്തില്‍ ഉണ്ടെങ്കിലും ചുവടും താളവും ഒന്നുതന്നെയാണ്.തൃപുട യാണ് താളം. അലങ്കാരവും മേക്കപ്പും സമാസമം വേണ്ടുന്ന ഈ കലാരൂപത്തെ തനിമയോടെ കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അത്ര എളുപ്പവുമല്ല . കേരളത്തില്‍ തൃശൂരാണ് പുലികളിയുടെ ഈറ്റില്ലമെന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും വടക്കനും ഈ കളി വഴങ്ങുമെന്ന് പാലക്കുന്നിലെ നരി നാരായണന്‍ തെളിയിച്ചു.പുലിക്കളിയില്‍ വടക്കിന്റെ കുലപതിയാണ് നരി നാരായണന്‍.
കൃത്യമായ വേഷത്തിലും താളത്തിലും പുലിക്കളി അവതരിപ്പിക്കുന്നത് കര്‍ണ്ണാടകയില്‍ നിന്നുള്ളവരാണെന്ന് നാരായണന്റെ സാക്ഷ്യം.കഴിഞ്ഞ കാലത്തിന്റെ കലാ സംസ്‌കൃതിയെ യഥോചിതം ഉപയോഗിക്കുമ്പോഴും പുതിയ പ്രവണതകളെ കാലോചിതമായി കണ്ടെത്തി അവതരിപ്പിക്കുന്നുവെന്നതാണ് ആദിശക്തി നാടന്‍ കലാ കേന്ദ്രത്തിന്റെ മികവായി പലരും എടുത്തു പറയുന്നത്. പാലക്കുന്ന് കിഴക്കേ ടൗണിലാണ് ഈ കലാകേന്ദ്രത്തിന്റെ ആസ്ഥാനകേന്ദ്രം. സമയം കിട്ടിയാല്‍ ഒന്നവിടെ കയറിനോക്കണം . എല്ലാം കാണാനും വിശദീകരിച്ചുതരാനും അവിടെ ആളുണ്ടാകും.

പാലക്കുന്നില്‍ കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മളോട്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും...

Recent Posts

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന...

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം മാസ്‌ക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന പ്രവര്‍ത്തനത്തില്‍ പുരോഗമനകലാ സാഹിത്യസംഘത്തിന്റെ കൈയൊപ്പ്....

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര...

നീലേശ്വരം : കോവിഡ്...

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി

നീലേശ്വരം : കോവിഡ് സാമ്പത്തിക പാക്കേജിന്റെ മറവില്‍ കേന്ദ്ര...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍...

രാജപുരം : രാജപുരം...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ റീ യൂസബിള്‍...

രാജപുരം : രാജപുരം നഗറിന് പരിധിയില്‍ എസ്എസ്എല്‍സി പ്ലസ്ടു...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്...

കാഞ്ഞങ്ങാട് : കോവിഡ്...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസിന്റെ നേതൃത്വത്തില്‍...

കാഞ്ഞങ്ങാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് മുഴുസമയ...

കോവിഡ് 19ന്റെ ദുരിത കാലത്ത്...

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ...

കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി സര്‍ഗവേദി പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി...

Articles

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്....

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും...

error: Content is protected !!