CLOSE
 
 
മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍
 
 
 

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. പറയുക മാത്രമല്ല, നടപ്പിലാക്കാനും ശ്രമിച്ചു. അതോടെ കാസര്‍കോട് ജില്ലയിലടക്കം മിക്ക മദ്യഷാപ്പുകള്‍ക്കും പൂട്ടു വീണിരുന്നു. ഒടുവില്‍ ഭസ്മാസുരനു വരം കൊടുത്തപോലായി സംഗതികള്‍. ചാണ്ടി സര്‍ക്കാര്‍ നിലംപൊത്തി.

57ല്‍ അന്നത്തെ മുഖ്യന്‍ ഇ.എം.എസാണ് മദ്യത്തില്‍ ആദ്യത്തെ പരിഷ്‌ക്കാരം കൊണ്ടു വന്നത് . അന്നായിരുന്നു വാറ്റു നിരോധിക്കല്‍ നിയമം. വാറ്റു നിന്നു. വാറ്റി ജീവിച്ചിരുന്ന തീയ്യകുടിലുകളില്‍ അടക്കം പട്ടിണി തിരികെ കയറി. അടുത്ത തെരെഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ പാര്‍ട്ടി നിലംപൊത്തി. ആന്റണിയുടെ സമ്പൂര്‍ണ മദ്യ നിരോധനം മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ വര്‍ജ്ജനത്തിനു വരെ ഇതേ ഗതിയായിരുന്നു. മദ്യം നിരോധിക്കാന്‍ ആരൊക്കെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടോ അവരെയൊക്കെ ജനം പടിക്കു പുറത്താക്കിയിട്ടുണ്ട്. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചരിത്രം.

അന്ന് ആന്റണിക്കു വന്ന ഗതിതന്നെയായിരുന്നു ഇന്ന് ഉമ്മന്‍ ചാണ്ടിക്കും വന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരും വീണു. തോറ്റു തൊപ്പിയിട്ടതോടെ ആന്റണിയേപ്പോലെ ഉമ്മന്‍ചാണ്ടിയും ചുവടുമാറ്റി. രണ്ടു പേരും ദില്ലിയിലേക്ക് ചാടി. ഒരാളിന്ന് കോണ്‍ഗ്രസ് വര്‍ക്കിം കമ്മറ്റി. മറ്റേയാള്‍ ആന്ധ്രയിലെ പാര്‍ട്ടിയുടെ മേസ്ത്രിപ്പണി.

ഇതൊക്കെ തിരിച്ചറിഞ്ഞ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ മദ്യനയം കൂടുതല്‍ ഉദാരമാക്കിയിരിക്കുകയാണ്. അതാണ് മദ്യവര്‍ജ്ജന നയം. നിരോധനമല്ല, വര്‍ജ്ജനം. കേള്‍ക്കാന്‍ എന്തു രസം. ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം.

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ കവലകളെയെല്ലാം ബാറിന്റെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യബോര്‍ഡ്. പൂട്ടിപ്പോയ സിവില്‍ സപ്ലൈസിന്റെ ഔട്ട്ലെറ്റുകള്‍ക്കെല്ലാം പുതുജീവന്‍. ജനം മതിമറന്ന് നുരഞ്ഞു പൊങ്ങുന്ന ലഹരിയുടെ ആഹ്ലാദത്തിമിര്‍പ്പില്‍. ആരെ വേണമെങ്കിലും രണ്ടു തെറിപറയാന്‍ എവിടെ ചെന്നാലും കിട്ടും ഒരു സ്മാള്‍.

ഇവര്‍ക്കുമുണ്ട് ചിലതു പറയാന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍ അവരാണ്. ഉല്‍സവരാവുകളില്‍ നുറു കോടി കടക്കുന്നു വിറ്റുവരവ്. വേറെന്തു വാങ്ങിയാലും പരമാവധി നികുതി 18 ശതമാനമെങ്കില്‍ ഇവിടെ ആയിരം രൂപയുടെ ഒരു ഫുള്ള് വാങ്ങിയാല്‍ അതില്‍ 850 രൂപാ വരെയും നികുതിയാണ്. അതു നല്‍കുന്നതില്‍ അവര്‍ക്ക് ആധിയില്ല. പക്ഷെ വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതിയുണ്ട്. ഈ നികുതി അവിടെയെത്തിക്കാന്‍ നീണ്ട ക്യൂ നില്‍ക്കണം. പെടാപാടാണത്. ഒ രിവരിയായി നില്‍ക്കുമ്പോള്‍ ലൈനില്‍ തലചുറ്റി വീണുപോയാല്‍ സോഡാ പോട്ടെ, മുഖത്തൊഴിക്കാന്‍ പച്ചവെള്ളം പോലും കിട്ടുകേല. മഴയും വെയിലും ഒരുപോലെ സഹിക്കണം. ഒന്നു നടു ചായ്ക്കാന്‍ വരെ എവിടേയും ഇടം ഒരുക്കിയിട്ടില്ല. ഭക്തിമൂത്ത് പളനിയിലും ഗുരുവായുരും ചെന്നാലെന്ന പോലെ കമ്പിപ്പാരപൈപ്പിനുള്ളില്‍ തിങ്ങിഞെരുങ്ങിവേണം മുന്നോട്ടു നീങ്ങാന്‍. മൃഗശാലയിലെ ഇരുമ്പു കൂടു കണക്കെ വളച്ചു കൈട്ടിയ കമ്പി വലയില്‍ ത്രീവര്‍ണത്തിന്റെ തോര്‍ത്തു വിരിച്ച് ഇരിക്കുന്നുണ്ടാകും ഉദ്യോഗസ്ഥന്‍ എന്ന സര്‍ക്കാര്‍ വ്യാപാരി. മഹാത്മാവിന്റെ പുഞ്ചിരിക്കുന്ന മുഖമുള്ള പുത്തന്‍ നോട്ടിനോടൊപ്പം ചില്ലറയുമില്ലെങ്കില്‍ തെറി. പിന്നെ ചില്ലറ ഒപ്പിച്ച് വീണ്ടും ക്യൂവിന്റെ അങ്ങേ തലയിലെത്തണം. റൊക്കം കണക്കാക്കി കൊണ്ടു പോയില്ലെങ്കില്‍ ഇളിഭ്യനായി മടങ്ങേണ്ടി വരുന്ന അവസ്ഥ റേഷന്‍ ഷോപ്പില്‍ പോലുമില്ല. രാവിലത്തെ പ്രാതലും, ഉച്ചക്കത്തെ കഞ്ഞിയും വെടിഞ്ഞാലും ശരി അനുസരണയുള്ള കുഞ്ഞാടുകളായി ക്യൂവില്‍ നിന്നു കൊടുക്കുന്നു മദ്യമെന്ന മാദകറാണിയെ പുല്‍കാന്‍ ഭക്തര്‍. അനുസരണയോടെ, വ രിവരിയായി. ഒരു പരാതിയുമില്ലാതെ. പണം കൊടുത്തു ഉന്മാദം വാങ്ങുന്ന നമ്മുടെ പൗരന്മാരാണ് നമ്മുടെ സര്‍ക്കാരിനെ നിലനിര്‍ത്തുന്നത് . ഇപ്പോള്‍ ഈ രംഗത്തേക്ക് പൗരകള്‍ കൂടി വന്നെത്തിയിട്ടുണ്ട്.

ഉപഭോക്താവാണ് രാജാവെന്ന ഗാന്ധിജിയുടെ വാക്കെല്ലാം ഇവിടെ അപ്രസക്തമാണ്. കുപ്പി പൊതിയാന്‍ ഒരു കടലാസു തുണ്ടെങ്കിലും കിട്ടിയാലായി. ഉടു മുണ്ടില്‍ തിരുകി വേണം ക്യൂവിട്ടു പുറത്തു കടക്കാന്‍. ഒരു പെഗ് അവിടുന്നു തന്നെ അകത്താക്കി ക്യൂവില്‍ നിന്ന ക്ഷീണം തീര്‍ത്തുകളയാമെന്നു വെച്ചാല്‍ ഒരു ടംബ്ലര്‍ പോലും എടുക്കാനുണ്ടാകില്ല. ഒഴിച്ചു നേര്‍പ്പിക്കാന്‍ പൈപ്പുവെള്ളം പോലും കിട്ടില്ല. എന്നിട്ടും ദിവസം പ്രതി ഒന്നും രണ്ടും തവണകളിലായി നാടിന്റെ ഭാവി സ്വപ്നങ്ങള്‍-രാജ്യത്തിലെ നികുതിദായകര്‍ സ്വന്തം ജോലിയും കടമയും മറന്ന് ക്യൂവിലെത്തുന്നു. ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന ഇവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. കുടിയന്മാര്‍ ഇവര്‍ക്ക് ഉപഭോക്താവല്ല, വെറും യാചകനാണ്. പണം അങ്ങോട്ടു നല്‍കി യാചിക്കുന്നവന്‍. ഒരു സൗകര്യവും ലഭിച്ചില്ലെങ്കിലും തീവില കൊടുത്തും ഇവരത് വാങ്ങിക്കൊള്ളുമെന്ന് സര്‍ക്കാരിനു ഉറപ്പുണ്ട്. ആ ഉറപ്പിന്റെ പേരാണ് മദ്യവര്‍ജ്ജനം.

ഉപഭോക്താക്കളുടെ സൗകര്യം സംരക്ഷിക്കാന്‍ ജില്ലകള്‍ തോറും ഉപഭോക്ത കോടതികളുണ്ട്. ഇതേവരെ ഇക്കാര്യത്തില്‍ ഒരു കേസും വിധിയുമുണ്ടായതായി അറിവില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവരെ കണാന്‍ നിതിന്യായത്തിനു കണ്ണില്ലാതെ പോകുന്നു. പ്രതിദിനം 35 മുതല്‍ 45 കോടി രൂപാവരെ വരുമാനമുണ്ടാക്കുന്ന മേഖലയാണിത്. മാസം നൂറു കോടി നഷ്ടം വരുത്തിവെക്കുന്ന കെ.എസ്.ആര്‍.ടി.സിയെ അടക്കം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ആ നഷ്ടം വരെ നികത്തുന്ന മദ്യപന്മാരെ വെയിലത്തു നിര്‍ത്തുന്നു. നിങ്ങള്‍ക്കു നികുതി നല്‍കി സ്വയം പാമ്പായി ഇഴയുന്നവരാണ് അവരെന്ന് വര്‍ജ്ജന നയം തിരിച്ചറിയുന്നതേ ഇല്ല.

ഞങ്ങള്‍ നല്‍കുന്ന നികുതിയില്‍ നിന്നും അല്‍പ്പമെടുത്ത് മഴയും വെയിലും കൊള്ളാതെ ഒരു മറയുണ്ടാക്കാനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണമെന്നാന്ന് ആവശ്യപ്പെടാന്‍ പോലും അവര്‍ക്ക് ത്രാണിയില്ല. മായാ മോഹിനിയുടെ വലയത്തില്‍ അകപ്പെട്ടു പോയിരിക്കുകയാണല്ലോ അവര്‍. കുപ്പിയായി വാങ്ങാന്‍ ക്യൂനില്‍ക്കുന്നതിനു പകരം വൈകുന്നേരങ്ങളില്‍ കവലകളിലെ മദ്യ ഷാപ്പുകളില്‍ പോയി തീ വില കൊടുക്കുന്നതിനു പകരം പെഗ് കണക്കില്‍ സിവില്‍ സ്പൈസ് കേന്ദ്രങ്ങളില്‍ ചില്ലറ മദ്യം ലഭിക്കാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്ന ആവശ്യം ഒരിക്കലും നടപ്പിലാകാന്‍ പോകുന്നില്ല. ഇഷ്ടം പോലെ മദ്യം നല്‍ശി വര്‍ജ്ജനം വഴിയുള്ള മദ്യസേവയാണല്ലോ സര്‍ക്കാര്‍ ലക്ഷ്യം. ആത്മാര്‍ത്ഥമായാണ് വര്‍ജനമെങ്കില്‍ നിയന്ത്രിതമായ അളവില്‍ മദ്യം റേഷന്‍ കട വഴി വിറ്റഴിച്ചാല്‍ മതിയായിരുന്നുവല്ലോ. അങ്ങനെ ഒരാലോചന മുമ്പൊരിക്കല്‍ മുളപൊട്ടിയിരുന്നു. അത് മദ്യപന്റെ കൂമ്പു കരിയുന്നതു പോലെ മുളയിലേ കരിഞ്ഞു പോയി. ഓണ്‍ലൈന്‍ വില്‍പ്പനയും, ഡോര്‍ ഡെലിവറിയും ഒക്കെ നല്ല ആശയങ്ങളാണ്. ഒരിക്കലും നടക്കാത്ത സുന്ദരമായ ആശയം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും താരമാണിപ്പോള്‍....

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു......

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ :...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ്...

Recent Posts

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ...

കാസര്‍കോട് : രൂക്ഷമായ...

കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്; ജില്ലയില്‍ ഉടനീളം...

കാസര്‍കോട് : രൂക്ഷമായ വരള്‍ച്ച തടയാന്‍ ജില്ലയിലുടനീളം റബറൈസ്ഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി...

നീലേശ്വരം : കോവിഡ്...

കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ കെ.വി.കെ എളേരി

നീലേശ്വരം : കോവിഡ് വ്യാപനത്തിനിടെ പെന്‍ഷന്‍ ചലഞ്ചുമായി നീലേശ്വരത്തെ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്...

കാസര്‍കോട് : ജില്ലാ...

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്ന് എല്‍ഡിഎഫ്

കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ബജറ്റ് കേവലം പ്രഹസനമെന്നു...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക...

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സാമൂഹ്യ അടുക്കളകള്‍...

കാസറകോട്: മലയോരമേഖലയുള്‍പ്പെട്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച്...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ...

മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കിഡ്‌നി രോഗിയെ തലപ്പാടിയില്‍ തടഞ്ഞു;വിദഗ്ദ്ധ ചികിത്സ...

കാഞ്ഞങ്ങാട്: ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!