CLOSE
 
 
ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു… നികുതി പിടിക്കുമെന്ന ഭീതിയില്‍ പ്രവാസികളും കപ്പലോട്ടക്കാരും
 
 
 

നേര്‍ക്കാഴ്ച്ചകള്‍..

ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു പോലെയാണ് കേന്ദ്രബജറ്റിലെ പ്രഹരം. തൊഴിലുറപ്പു പോലും മരുന്നിനു മാത്രം. അച്ഛന്‍ ആനപ്പുറത്തു കയറിയതിന്റെ തഴമ്പ് മക്കളില്‍ കാണില്ലല്ലോ. അടിച്ചു പൊളിച്ചു നടന്ന ന്യൂജനിന്റെ പോക്കറ്റിലും നയാപൈസയില്ല. റിയാലിലും, ഡോളറിലുമായിരുന്നു ഏക ആശ്രയം. ആ ആശയും കെടുന്നു. നാടന്‍ പണിക്കാര്‍ക്കു പോട്ടെ, ബംഗാളിക്കു വരെ പണിയില്ല. അവരും തിരിച്ചു പോയിത്തുടങ്ങി. നാട്ടിലേക്കുള്ള ചിലവു കാശിന്റെ വരവു വരെ പരുങ്ങലിലാണ്. ഇത് ശരിവെക്കുകയാണ് ധനകാര്യ സ്ഥാപനങ്ങള്‍. തിങ്കളാഴ്ച തോറും ബാങ്കിനു മുമ്പില്‍ നീണ്ട ക്യുവുണ്ടായിരുന്നു. നാട്ടിലേക്ക് പണമയക്കുന്ന ബംഗാളികളുടെ ക്യൂ. ഇപ്പോള്‍ ആളൊഴിഞ്ഞ ക്യൂ.

യു.എ.ഇയില്‍ വാറ്റിനു പുറമെ ഇന്‍കംടാക്‌സ് പിടിക്കുന്നില്ല. അതു കാരണം ലോകത്തെവിടേയും നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യക്കാരന്‍ എവിടുന്ന് സമ്പാദിച്ചാലും നികുതി ഇന്ത്യയില്‍ അടച്ചിരിക്കണമെന്ന പ്രചരണം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ ഭീതിയിലാണ്. ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതില്‍ വ്യക്തത വരുത്തിയിട്ടുണ്ടെങ്കിലും മുടങ്ങിയ പണം വരവിനു ജീവന്‍ വച്ചിട്ടില്ല. വിദേശ കപ്പലുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഇതു പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയപ്പാടിലാണവര്‍. കപ്പലോട്ടക്കാരുടെ സംഘടനകള്‍ തമ്മില്‍ ആശങ്കകള്‍ പരിഹരിക്കാനായി യോഗം ചേരുന്നുണ്ട്.

വിദേശത്തെ ഇടത്തരക്കാരാണ് ഏറ്റവും ഭീതിയില്‍. തുലോം കുറഞ്ഞു വന്നിരുന്ന ഹവാല-കുഴല്‍പ്പണ മാഫിയ വീണ്ടും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ സ്വര്‍ണം എന്നപോലെ ഹവാല എന്ന പണം കടത്തും കൂറ്റന്‍ ലാഭമുള്ള ബിസിനസായി മാറാന്‍ സാദ്ധ്യതയുണ്ട്

ബജററില്‍ വന്ന മാറ്റം പ്രകാരം ഒരാള്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. ഓരോ പ്രവാസിക്കും സ്വന്തം നാട്ടില്‍ ആവശ്യത്തിനു താമസിക്കുവാനുള്ള അനുമതി നിഷേധിക്കലാണ് ഇത്. 240ദിവസം തികയാതെ നാട്ടില്‍ വരാന്‍ കഴിയാത്ത അവസ്ഥ ഇതുമുലം ഉടലെടുക്കുന്നു. പ്രവാസികള്‍ക്ക് ഇങ്ങനെ വരുന്നതിനും പോകുന്നതിനും സമയക്രമം ഏര്‍പ്പെടുത്തി അധിക നാളും നാട്ടില്‍ കഴിയുന്നത് ഒഴിവാക്കാനാകുമെങ്കിലും വിദേശ കമ്പനികളുടെ മര്‍ച്ചന്റ് നേവിയിലും പെട്രോളിങ്ങ് കമ്പനിയിലും, റിഗ്ഗിലും ജോലി നോക്കുന്നവരുടെ കഴുത്തില്‍ കുരുങ്ങു വീണതു തന്നെ.

ബജറ്റു വഴി അധിക സമാഹാരം നടത്തുന്നത് പ്രവാസികളുടേയും, കപ്പലോട്ടക്കാരുടേയും കീശയില്‍ കൈയ്യിട്ടു വാരലാണെന്ന ആരോപണം ഉയരുന്നുണ്ട്. കപ്പലോട്ടക്കാര്‍ അധികവും ആറുമാസത്തെ എഗ്രിമെണ്ട് വെച്ചാണ് ജോലിയില്‍ പ്രവേശിക്കുക. പുതിയ നിയമമനുസരിച്ച് ഡ്യൂട്ടി കഴിഞ്ഞാലും നാട്ടില്‍ വരാതെ എട്ടു മാസത്തേക്ക് പുറത്ത് തങ്ങാന്‍ ഇത്തരക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അാറ്റം ശാസ്ത്രീയമായി അവലോകനം ചെയ്യണമെന്ന് പ്രവാസികളും, കപ്പലോട്ടക്കാരും ആവശ്യപ്പെടുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന്...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്. കോവിഡിനു...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

Recent Posts

നീലേശ്വരത്തിന് ആശ്വാസം: നീലേശ്വരം നഗരസഭ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരത്തിന് ആശ്വാസം: നീലേശ്വരം നഗരസഭ എല്ലാവരുടെയും ഫലം നെഗറ്റീവ്

നീലേശ്വരം : നീലേശ്വരം നഗരസഭ ഓഫീസിലെ ആരോഗ്യ വിഭാഗത്തിലെ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക്...

ജില്ലയില്‍ ഇന്ന് (ജൂലൈ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!