CLOSE
 
 
കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍: കമ്പ്യൂട്ടര്‍ യുഗത്തിന്റെ അത്യുന്നശൃംഗങ്ങളിലെത്തി നില്‍ക്കുന്നു പിണറായി സര്‍ക്കാര്‍: ഇനി ആധാരം വരെ അപ്രസക്തം, എല്ലാം വിരല്‍ത്തുമ്പില്‍
 
 
 

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് താമസസ്ഥലത്തെ ഭൂമി മാത്രം കാണിക്കും. സര്‍ക്കാരിന്റെ ആനുകുല്യം വാങ്ങുമ്പോള്‍ ഒരു തുണ്ടു ഭുമിപോലും ഇല്ലെന്നും, വായ്പ്പ വാങ്ങുമ്പോള്‍ യദേഷ്ടമുണ്ടെന്നും കാണിക്കാന്‍ നിലവിലെ ഭുരേഖകളില്‍ സംവിധാനമുണ്ട്. എന്നാല്‍ അവിടെ കയറിട്ടു മുറുക്കുകയാണ് റവന്യു മന്ത്രി. ഇ. ചന്ദ്രശേഖരന്‍. മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ തന്നെ പ്രത്യേകിച്ച് കിഴക്കന്‍ മലയോരങ്ങളില്‍ ഈ സ്ഥിതി വ്യാപകമാണ്. സ്വന്തമായി ഭുമിയുള്ളവര്‍ വരെ സര്‍ക്കാര്‍ പട്ടയം വാങ്ങിയും മറിച്ചു വിറ്റും വിലസുന്നവരിലെല്ലാം പിടിവീഴും.

കഴിഞ്ഞതു കഴിഞ്ഞു. ഇനിയെല്ലാം കമ്പ്യൂട്ടര്‍ നോക്കിക്കോളും. മന്ത്രി ആശ്വസിക്കുകയാണ്. റേഷന്‍ കാര്‍ഡ് മാതൃകയില്‍ പുതിയ ഭൂരേഖ കാര്‍ഡും നല്‍കും. ഏതോരു വ്യക്തിയായാലും ശരി, അയാളുടെ സ്വന്തം നിലക്കുള്ള, ഭാഗിക്കാതുള്ള അവകാശം, കൂട്ട് ജന്മം പുഞ്ച-നഞ്ച ഇങ്ങനെ ഭുമി ഏതുമാവട്ടെ ഇനി മുതല്‍ ഒറ്റനമ്പറില്‍ മാത്രം. ഒറ്റ തണ്ടപ്പേര്. ഭൂമിയുടെ വില ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഗതികളും ഒന്ന് വിരലമര്‍ത്തിയാല്‍ ഒറ്റ ഷീറ്റില്‍ പ്രിന്റ് ചെയ്തു വരും. സര്‍ക്കാര്‍ മുദ്ര പതിപ്പിച്ച ആ ഷീറ്റു മാത്രം മതി ഏല്ലാറ്റിനും. ഇത് എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനില്‍ നിന്നും എടുക്കാം.

സര്‍ക്കാര്‍ പണി തുടങ്ങിക്കഴിഞ്ഞു. ആദ്യ പടി ഭൂഉടമയുടെ തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കലാണ്. അടുത്ത ഇനം ഭുരേഖാകാര്‍ഡ് തയ്യാറാക്കല്‍. 12 അക്ക പ്രത്യേക യുണീക്ക് ഐഡി കര്‍ഡായിരിക്കും നല്‍കുക. പിന്നീട് ഓണ്‍ലൈന്‍ വശമില്ലാത്തവരുടെ സൗകര്യാര്‍ത്ഥം റേഷന്‍ കാര്‍ഡുപോലെ ഭൂരേഖാകാര്‍ഡ്. എല്ലാം ആധാറുമായ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിലെല്ലാമുണ്ടാകും. വേണ്ടുവോളം.

വില്ലേജ് ഓഫീസര്‍ക്കും ചിലതു ചെയ്യാനുണ്ട്. ആദ്യം ആധാര്‍കാര്‍ഡും, ഭൂവുടമയുടെ വിവരങ്ങളും പരസ്പരം ബന്ധിപ്പിക്കണം. ഇതു കഴിഞ്ഞാല്‍ ഉടന്‍ യുണീക്ക് ഐഡി കാര്‍ഡ്. തയ്യാറായിക്കഴിഞ്ഞാല്‍ അതിന്റെ വിതരണം. ഇത് വില്ലേജ് ഓഫീസ് വഴിയോ ,ഓണ്‍ലൈനായോ കിട്ടും വിധമാണ് രൂപകല്‍പ്പന. കാര്യങ്ങളൊക്കെ സുതാര്യമാണ്. എല്ലാം വെബസെറ്റിലുണ്ടാകും. പാസ്വേര്‍ഡ് വെച്ച് ആര്‍ക്കും എപ്പോ വേണേലും തുറന്നു നോക്കാനാകും. ഇനിമുതല്‍ കേരളത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേയും ഭൂമി സമ്പന്ധിച്ച വിവരങ്ങള്‍ ഒരൊറ്റ ഓണ്‍ലൈന്‍ പുസ്തകമായി മാറുകയാണ്. കൈവശമുള്ള ഭൂമിയുടെ വിശദാംശങ്ങളും, നിലമാണോ പുരയിടമാണോ എന്നു മാത്രമല്ല, നിലവില്‍ ഭൂമി എന്തിന് ഉപയോഗിക്കുന്നു, തരിശാണോ, വിലക്കു വാങ്ങിയതാണോ, കുടുംബം വഴിയാണോ, വിലക്കാണെങ്കില്‍ എത്ര വില കൊടുത്തു, അതിരുകള്‍ എതോക്കെ, തുടങ്ങിയ സകല വിവരങ്ങളും ഇതിലുണ്ടാകും. ഒന്നിലധികം അവകാശികളുണ്ടെങ്കില്‍ അതുമുണ്ടാകും. കൂട്ടത്തില്‍ സെക്യൂരിറ്റിക്കു വേണ്ടി ഒരു ബാര്‍കോഡും.

ഇത്രയുമാവുന്നതോടെ ബിനാമിക്കാര്‍ അടക്കമുള്ള ഭുമി മറച്ചു കാണിച്ച് ആനുകുല്യം പറ്റുന്നതും, ആവശ്യത്തിനു മാത്രം ഭുമിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായ പഴയ പരിപാടി അവസാനിക്കും. നിങ്ങള്‍ എവിടെ ഭുമിവാങ്ങിയാലും ഉടന്‍ അതിലെ ഉള്ളുക്കളികളെല്ലാം ആ നിമിഷം റവന്യൂ വകുപ്പിന്റെ വിഢിപ്പെട്ടിയില്‍ വന്നു വീഴുമെന്ന് സാരം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന്...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്. കോവിഡിനു...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

Recent Posts

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക്...

ജില്ലയില്‍ ഇന്ന് (ജൂലൈ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!