CLOSE
 
 
3 ദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് പുറത്തിറങ്ങാം; കൊറോണയില്‍ വിലക്ക് കടുപ്പിച്ച് ചൈന
 
 
 

ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ 58 മില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മേല്‍ കുരുക്ക് തുടരുന്നു. കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ഹുബെയ്. പുതിയ വിലക്ക് നിബന്ധനകള്‍ പ്രകാരം ഒരു കുടുംബത്തിലെ ഒരു അംഗത്തിന് മൂന്ന് ദിവസം കൂടുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാമെന്നാണ് നിര്‍ദ്ദേശം.

പ്രവിശ്യയിലെ 2 ലക്ഷം വരുന്ന ഗ്രാമീണ സമൂഹം താമസിക്കുന്ന മേഖലയും അടച്ചുപൂട്ടിയിട്ടുണ്ട്. പ്രദേശവാസികള്‍ക്കും, വാഹനങ്ങള്‍ക്കും കാവലുള്ള പ്രവേശന കവാടം വഴിയാണ് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കുക. സമാനമായ വിലക്കുകള്‍ നഗര പ്രദേശങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. എല്ലാ ഗ്രാമീണരും വീട്ടില്‍ തന്നെ തുടരണമെന്നാണ് നിലവിലെ ഉത്തരവ് വ്യക്തമാക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തിറങ്ങുന്ന വ്യക്തി മാസ്‌ക് ധരിച്ചിരിക്കണം, മറ്റുള്ളവരില്‍ നിന്നും 1.5 മീറ്റര്‍ അകലം പാലിക്കണം. എന്റര്‍ടെയിന്‍മെന്റ് വേദികള്‍ അടച്ചുപൂട്ടാനും, ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. വിവാഹങ്ങള്‍ മാറ്റിവെയ്ക്കുന്നതിന് പുറമെ സംസ്‌കാര ചടങ്ങുകള്‍ ചെറിയ തോതില്‍ ഒതുക്കാനും നിര്‍ദ്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിന് പൂര്‍ണ്ണമായി വിലക്കുണ്ട്.

പോലീസ് വാനുകളും, ആംബുലന്‍സും, മറ്റ് പ്രത്യേക ലൈസന്‍സുള്ള വാഹനങ്ങളും അല്ലാതെയുള്ള വാഹനങ്ങളും, പൊതു ഗതാഗത സംവിധാനങ്ങളും പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ ഒട്ടും സാധിക്കാത്ത കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ സര്‍ക്കാര്‍ എത്തിച്ച് നല്‍കും. മെഡിക്കല്‍ സേവനങ്ങള്‍, ഹോട്ടല്‍, ഭക്ഷ്യശാലകള്‍ എന്നിവ ഒഴികെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ ബിസിനസ്സുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ വൈറസ് ബാധ വായുവിലൂടെയും പകരുമെന്ന് പഠനം:...

കൊറോണ വൈറസ് ബാധ വായുവിലൂടെയും...

വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്ന് പഠനം....

കൊറോണ, താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന് കൊറോണ ബിയര്‍...

കൊറോണ, താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന്...

മെക്സിക്കോ സിറ്റി: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ്...

ട്രംപിന്റെ പരിശോധനാ ഫലം വീണ്ടും നെഗറ്റീവ്

ട്രംപിന്റെ പരിശോധനാ ഫലം വീണ്ടും...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം വീണ്ടും...

കൊറോണ: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാരടക്കം 74 പേര്‍ക്ക്...

കൊറോണ: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാരടക്കം...

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക്...

Recent Posts

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി...

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി: 7...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട്...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു;...

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും...

കോവിഡ് 19 : കാസര്‍കോട്...

കാസര്‍കോട്: കോവിഡ് 19...

കോവിഡ് 19 : കാസര്‍കോട് ജില്ലയില്‍ ഇന്നു 35 പേര്‍...

കാസര്‍കോട്: കോവിഡ് 19 സംശയിക്കുന്ന 35 പേരെ കൂടി...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു;വാഹന...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ്...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക്...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!