CLOSE
 
 
വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം
 
 
 

നേര്‍ക്കാഴ്ച്ചകള്‍…. 

കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ മാത്രം. വെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ചതു വഴിയാണ് ഈ മാറ്റം. വില കുറക്കുമെന്ന് ഇത്തവണത്തെ ബജറ്റില്‍ പറഞ്ഞിരുന്നു. 2018ലെ ബജറ്റിനു മുമ്പേയുള്ള പ്രഖ്യാപനമാണ് ഇതെങ്കിലും ഇപ്പോഴെങ്കിലും നടപ്പില്‍ വരുത്തിയതില്‍ ജനം സന്തോഷത്തിലാണ്.

നിലവില്‍ 20 രൂപയാണ് ഈടാക്കുന്നത്. സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് നോക്കുകുത്തിയാവുകയായിരുന്നു. വില കുറക്കുമെന്ന് പറഞ്ഞതല്ലാതെ എവിടെയും കുറച്ചു തുടങ്ങിയിട്ടില്ല. 20 രൂപാ എം.ആര്‍പി വെച്ച കുപ്പികള്‍ തീര്‍ന്നു കിട്ടട്ടെ എന്നാണ് വിശദീകരണം. ഉല്‍പാദകര്‍ വില കുറച്ചിട്ടും, കച്ചവടക്കാര്‍ അതിനു തയ്യാറാകുന്നില്ലെന്നതാണ് പ്രശനം. ഒരു ലിറ്റര്‍ കുടിവെള്ളത്തിനു ഉല്‍പ്പാദകന്‍ വാങ്ങുന്നത് കേവലം 8 രൂപാ മാത്രമാണെങ്കില്‍ കച്ചവടക്കാര്‍ മറിച്ചു വില്‍ക്കുന്നതോ 20 രൂപക്ക്. ഒരു ലിറ്ററില്‍ 12 രൂപാ ലാഭമെടുക്കുന്നു. ഇതു പറ്റില്ല, വില കുറക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഉല്‍പ്പാദകര്‍ സമ്മതിച്ചു. പക്ഷെ വിതരണക്കാര്‍ ചില്ലറക്കാരല്ലല്ലോ.

ഇത് തീവെട്ടിക്കൊള്ളയാണെന്ന് സര്‍ക്കാര്‍. 20രൂപായെ 13ആക്കാന്‍ പഠിച്ച പണി 18ഉം നോക്കി. ഒടുവില്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിക്കേണ്ടി വന്നു. അങ്ങനെയാണ് കുപ്പി വെള്ളത്തെ അവശ്യസാധന വിലപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വന്നത്. 2018ലാണ് ഈ പ്രഖ്യാപനം വന്നത്, അന്ന് 12രൂപയായിരുന്നു നിശ്ചയിച്ച വില. കച്ചവടക്കാര്‍ അതു മുഖവിലക്കെടുക്കാതായപ്പോള്‍ ഒരു രൂപ കൂട്ടി 13ആക്കി. തുടര്‍ന്നും അവര്‍ വിറ്റത് 20 രൂപയ്ക്ക് തന്നെ. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഉല്‍പ്പാദകര്‍ ലിറ്ററിന് 12 രൂപാ വിലവെച്ചു പ്രിന്റ് ചെയ്ത കുപ്പിവെള്ളം കച്ചവടക്കാര്‍ സ്റ്റോക്കെടുത്തില്ല. അവയൊക്കെ പല വിതരണ കേന്ദ്രങ്ങളിലും നശിച്ചു കിടന്നു. ഉല്‍പ്പാദകര്‍ വന്‍ നഷ്ടം സഹിച്ചു.

ഇക്കാര്യം അവര്‍ സര്‍ക്കാരിനെ അറിയിച്ചുവെങ്കിലും ഇതേവരെ അനങ്ങാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പാണോ കാരണമെന്നറിയില്ല, ബോധമുദിച്ചിരിക്കുന്നു. 13 രൂപാ എന്ന കര്‍ശന നിര്‍ദ്ദേശം വന്നത് 2020ലെ ബജറ്റിനു ശേഷമാണ്. കേരളത്തില്‍ മാത്രം പ്രതിദിനം ഒന്നരക്കോടി രൂപയുടെ കുപ്പിവെള്ളം വിറ്റു പോകുന്നുണ്ട് എന്ന കണക്കറിയുമ്പോള്‍ എത്രകോടിയാണ് അനര്‍ഹമായി ജനങ്ങളില്‍ നിന്നും പിഴുതെടുക്കുന്നതെന്ന് മനസിലാകും. ഇതു സമ്പന്ധിച്ച് പഠിക്കാനും, വില്‍പ്പന വില നിചപ്പെടുത്താനും സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു. ആരോഗ്യം, ജലസേചനം, വ്യവസായം എന്നീ വകുപ്പുകളുടെ പ്രതിനിധികളാണ് അതിലുള്ളത്. അവര്‍ നടത്തിയ കള്ളക്കളികളാണോ തീരുമാനം വൈകിയതിനു കാരണമെന്ന് ജനം സംശയിക്കുന്നുണ്ട്.

ചെറുകിട വ്യാപാരികളോട് ഇതു സമ്പന്ധിച്ച് ആരാഞ്ഞപ്പോള്‍ സ്റ്റിക്കറില്‍ 20 രൂപാ വിലയിട്ട കുപ്പിവെള്ളത്തിന്റെ സ്റ്റോക്ക് വിറ്റു തീര്‍ന്നതിനു ശേഷം മാത്രമെ 13 രൂപാ വിലയിട്ടുള്ള പുതിയ വെള്ളം മാര്‍ക്കറ്റില്‍ ഇറക്കാന്‍ പറ്റു എന്നായിരുന്നു മറുപടി. അതിനു ഇനി എത്രകാലം കാത്തിരിക്കണമെന്ന് പറയാന്‍ കഴിയില്ലത്രെ. എം.ആര്‍.പിയായി 20 രൂപ അച്ചടിച്ചിട്ടുണ്ടെങ്കിലും കുഴപ്പമില്ല, 12 രൂപാക്ക് മാത്രമേ വില്‍ക്കേണ്ടതുള്ളുവെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ദാഹനീരിന്റെ കാര്യമല്ലെ, സര്‍ക്കാര്‍ മെല്ലെപ്പോക്കു നയം വെടിയണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!