CLOSE
 
 
ജീവിത സായാഹ്നത്തില്‍ കരുതലേകാന്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ പകല്‍ വീട് സജീവം
 
 
 

കാഞ്ഞങ്ങാട്: വാര്‍ദ്ധക്യത്തിന്റെ അവശതകളാല്‍ വീടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുന്നവര്‍ക്ക് ഒത്തുകൂടാനും സമയം ചിലവിടാനുമുള്ള പകല്‍വീടുകളൊരുക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. പെരിയിലും പള്ളിക്കരയിലുമായാണ് പകല്‍വീടുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടുകൂടി സമയം ചിലവഴിക്കാന്‍ തങ്ങള്‍ക്ക് ഒരു വേദി വേണമെന്ന വയോജനങ്ങളുടെ ആവശ്യം ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചതോടെ ബ്ലോക്കിലെ പ്രായമായവര്‍ക്കൊത്തുകൂടാന്‍ ഒരിടം ലഭിക്കുകയായിരുന്നു. കളിചിരിയും തമാശകളും നാട്ടു വര്‍ത്തമാനങ്ങളുമെല്ലാമായി പകല്‍വീട് വയോജനങ്ങള്‍ക്ക് ഏകാന്തത മറക്കാനുള്ള ഒരു ഇടമായി മറിക്കഴിഞ്ഞു. വായിക്കാന്‍ നിറയെ പുസ്തകങ്ങളോട് കൂടിയ വായന ശാല, ഇടക്കൊരു കട്ടനിട്ട് കുടിക്കാനുള്ള സൗകര്യങ്ങള്‍, യോഗ ചെയ്യാനുള്ള പ്രത്യേക സ്ഥലം, ടിവിയും ഇങ്ങനെ ഉച്ചകഴിഞ്ഞ് വിശ്രമത്തിന് പകല്‍വീട്ടിലെത്തുന്നവരുടെ മനസ്് നിറക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. വൈകീട്ട് നാലുമണിക്ക് തുറക്കുന്ന പകല്‍വീട് രാത്രിഎട്ടോടെ അടക്കും. വൃദ്ധ ദമ്പതിമാര്‍, ഭാര്യയോ, ഭര്‍ത്തവോ മരിച്ച് വീട്ടില്‍ ഒറ്റപ്പെട്ട് പോയവര്‍ പലവിധ മാനസീക പ്രശ്‌നങ്ങള്‍ നേരിടുന്ന വയോജനങ്ങള്‍ എന്നിവര്‍ക്ക് ആശ്രയമാണ് ഇന്ന് പകല്‍വീട്. സി.ഡി.പി.ഒയ്ക്കാണ് പകല്‍വീടിന്റെ ഉത്തരവാദിത്തം.
പെരിയയിലും പള്ളിക്കരയിലും പകല്‍വീടുകള്‍ പ്രവര്‍ത്തിക്കുന്നത് അങ്കണവാടികള്‍ക്ക് സമീപമാണ്. പകല്‍ വീടുകളുടെമേല്‍ നോട്ടം അങ്കണവാടി അധ്യാപകര്‍ക്കാണ്. അങ്കണവാടികളില്‍ നിന്ന് കുഞ്ഞുങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്ന സമയമാണ് പകല്‍വീട് തുറക്കുക. അപ്പൂപ്പന്‍മാരോടും അമ്മൂമമാരോടും കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞാണ് കുഞ്ഞുങ്ങള്‍ വീട്ടിലേക്ക ് മടങ്ങുന്നത്.

ഏകാന്തതവെടിഞ്ഞ് കൂട്ടുകൂടാന്‍ ഒരിടം : പ്രസിഡന്റ്

സെക്കണ്ടറി പാലിയേറ്റീവ് വളണ്ടിയേഴ്‌സായ ഒരു നേഴ്‌സും ഒരു ജെ.എച്ച്.ഐയും രണ്ട് ആശാവര്‍ക്കര്‍മാരും മാസത്തില്‍ പകല്‍വീട്ടിലെത്തി വയോജനങ്ങളുടെ ആരോഗ്യനില പരിശോധിക്കും. ആവശ്യ സമയങ്ങളില്‍ ഈ സംഘത്തിനൊപ്പം ഒരു ഡോക്ടറും കൂടെയുണ്ടാകും. വയോജനങ്ങള്‍ക്ക് മാത്രമായി പെരിയ സി.എച്ച്.സിയില്‍ ആഴ്ചയില്‍ ഒരു ദിവസം പ്രത്യേക ഒ.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്.പകല്‍വീട്ടിലെത്തുമ്പോള്‍ ഞങ്ങള്‍ക്കിപ്പോള്‍ ആരൊക്കെയോ ഉള്ളതുപോലെ ഒരു തോന്നലാണെന്ന് പകല്‍വീട്ടിലെ അതിഥികള്‍ പറയുന്നു.
പള്ളിക്കരയില്‍ ഒരു പകല്‍വീട് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചായത്തിലെ വയോജനങ്ങള്‍ തന്നെയാണ്. അതിനായി ഒരു സ്വകാര്യ വ്യക്തി മൂന്ന് സെന്റ് സ്ഥലം ബ്ലോക്കിന് തന്നു. ഏകാന്തത വെടിഞ്ഞ് സമപ്രായക്കാര്‍ക്ക് ഒത്തുകൂടി സന്തോഷം പങ്കിടാനുള്ള വലിയൊരിടമാണ് ബ്ലോക്കിലെ പകല്‍വീടുകളെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി ഇന്‍സ്പെക്ടര്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന നീലേശ്വരം...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത്...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന പരിശോധനയ്ക്കിടെ...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍....

Recent Posts

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത് പിടിയില്‍; വാഹന...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍; പിടികൂടിയത്...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

മാഫിയകളെ അടിച്ചമര്‍ത്താന്‍ ഓട്ടോ ഡ്രൈവര്‍മാരുടെയും...

മഞ്ചേശ്വരം: വോര്‍ക്കാടി മജിര്‍...

മാഫിയകളെ അടിച്ചമര്‍ത്താന്‍ ഓട്ടോ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹകരണം തേടി മഞ്ചേശ്വരം...

മഞ്ചേശ്വരം: വോര്‍ക്കാടി മജിര്‍ പള്ളയില്‍ നിര്‍മ്മിച്ച ഓട്ടോ ഡ്രൈവര്‍മാരുടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!