CLOSE
 
 
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര കര്‍ഷകരും വിട്ടു നില്‍ക്കുന്നു
 
 
 

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ് സംവിധാനം യഥാര്‍ത്ഥ കര്‍ഷകരിലേക്കെത്തുന്നില്ലെന്ന് പരാതി.
ക്രഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാത്തതാവാം അതിനു കാരണം. കര്‍ഷകന് പലിവിധത്തില്‍ പ്രയോജനപ്പെടുന്നതാണ് ഇത്. വേണ്ടത്ര പ്രചരണമില്ലാത്തതാകാം ഒരു പക്ഷേ കാരണം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകുല്യങ്ങള്‍ പറ്റാന്‍ കര്‍ഷകര്‍ മുന്നോട്ടു വരുന്നില്ല.

വിളയിറക്കാനും മറ്റുമായി ഹ്രസ്വകാല വായ്പകള്‍ അനുവദിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. സീസണില്‍ കൃഷിക്കാവശ്യമായ സാധനസാമഗ്രികള്‍ വാങ്ങാനും, വിത്തും വളവും വാങ്ങാനും, കൃഷിയിറക്കാനും ക്രെഡിറ്റ് കാര്‍ഡിലൂടെ സൗകര്യമുണ്ട്.

ഒരു തവണ കാര്‍ഡ് തരപ്പെടുത്തിയാല്‍ പിന്നെ ഓരോ വിളക്കും പ്രത്യേകം വയ്പയ്ക്കായി അപേക്ഷിക്കേണ്ട കാര്യമില്ല. ഏത് സമയത്തും വായ്പ ഉറപ്പ് വരുത്താനും, കൃഷിക്കാരന് കുറഞ്ഞ പലിശക്ക് സഹായമെത്തിക്കാനും കാര്‍ഡ് ഗുണപ്രദമാകുന്നു.

വിത്തും വളവും അവരുടെ സൗകര്യത്തിനുസരിച്ച് ഉചിതമായ കേന്ദ്രത്തില്‍ നിന്നും വിലക്കുറവിലും വിലപേശിയും വാങ്ങാനാകും. സാധാരണ സര്‍ക്കാര്‍ ആനുകുല്യമെന്നതു പോലെ സര്‍ക്കാര്‍ പറയുന്ന സ്ഥലത്തുനിന്നും മനസില്ലാ മനസോടെ വാങ്ങേണ്ടുന്ന കാര്യമില്ല. മാര്‍ക്കറ്റിലെ വില നിലവാരവും, ഗുണമേന്മയും നോക്കി വാങ്ങാം. പണം റൊക്കമായി തന്നെ നല്‍കാന്‍ ബാങ്ക് സഹായിക്കും.

മൂന്നുവര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. അതിനിടയില്‍ പുതുക്കേണ്ടതില്ല. കാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തി പരമാവധി വായ്പ ലഭ്യമാക്കാന്‍ അവസരം ലഭിക്കുകയും, തിരിച്ചടവില്‍ കൃത്യതയുണ്ടായാല്‍ ആവശ്യപ്പെടുന്ന പണം ജാമ്യമോ മറ്റു ഊരാക്കുരുക്കുകളോ ഇല്ലാതെ തന്നെ വായ്പ്പയായി ലഭിക്കുന്നു. വായ്പാ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് ഏത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും അവസരമുണ്ട്. വിളവെടുപ്പിനു ശേഷം മാത്രം ഒരുമിച്ച് തിരിച്ചടച്ചാലും മതിയാകും.

അലഹബാദ് ബാങ്ക് , ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ബാങ്ക് ഓഫ് ഇന്‍ഡ്യ, കാര്‍പറേഷന്‍ ബാങ്ക,് ദേനാ ബാങ്ക,് ഓറിയന്റല്‍ ബാങ്ക്,പഞ്ചാബ് നാഷണല്‍ ബാങ്ക്,
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ,്‌സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ,സിന്‍ഡിക്കേറ്റ് ബാങ്ക്,വിജയാ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ കാര്‍ഡുമായി സഹകരിക്കുന്നുണ്ട്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തിനകത്തുവച്ച് മരണമോ സ്ഥിരം അംഗവൈകല്യമോ സംഭവിച്ചാല്‍ ഈ പദ്ധതിവഴി ആനുകുല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള വാര്‍ഷക പ്രീമിയം 15 രൂപയില്‍ കര്‍ഷകന്‍ അഞ്ചു രൂപാ മാത്രം ഒടുക്കിയാല്‍ മതിയാകും. യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷ്വറന്‍സ് ലിമിറ്റഡാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത.് ബാങ്കുകള്‍ വഴി ലഭിച്ചു കൊണ്ടിരുന്ന നാലുശതമാനം പലശക്കുള്ള സ്വര്‍ണപ്പണയ വായ്പ്പ നിര്‍ത്തിയ സാഹചര്യത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് സ്വര്‍ണ വായ്പ്പക്കും അക്തഹത ഉണ്ടാകും. കാര്‍ഡില്ലാത്തവന്‍ ഇനി മുതല്‍ സ്വര്‍ണപ്പണയത്തിനു 9 ശതമാനം പലിശ അടക്കേണ്ടി വരും. ഭൂമിയുടെ അളവും, വിളവും കണക്കിലെടുത്താണ് കാര്‍ഡിന്റെ മുല്യം നിശ്ചയിക്കപ്പെടുക.
പരമാവധി കര്‍ഷകര്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വരണമെന്ന് ബജറ്റ് പ്രസംഗത്തിലും പരാമര്‍ശമുണ്ട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ ബാങ്ക്...

രാജപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പനത്തടി സര്‍വീസ് സഹകരണ...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി...

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത്...

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: എസ്.സി മോര്‍ച്ച ഉപരോധം നടത്തി

കാസറഗോഡ്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന്...

കാസര്‍ഗോഡ് :  കാസര്‍ഗോഡ്...

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19...

കാസര്‍ഗോഡ് :  കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക്...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ...

മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി: 46 ലക്ഷം...

മഞ്ചേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന്...

ദക്ഷിണ കന്നഡ - കാസര്‍കോട്...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്...

ദക്ഷിണ കന്നഡ - കാസര്‍കോട് ജില്ലകളിലെ സ്ഥിരയാത്രക്കാര്‍ക്ക് പാസ് അനുവദിക്കും:...

കാസര്‍കോട്: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!