CLOSE
 
 
കൊറോണ മരണസംഖ്യ 1368; ലോകമൊട്ടാകെ 60,286 പേര്‍ക്ക് വൈറസ് ബാധ
 
 
 

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,286 ആയി. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്.

വൈറസ് ബാധ ഫെബ്രുവരിയില്‍ ഏറ്റവുംകൂടിയ നിലയിലെത്തി മെല്ലെ കുറയാന്‍ തുടങ്ങുമെന്നാണ് ചൈനയിലെ വൈറോളജിസ്റ്റുകള്‍ പറയുന്നത്. അതേസമയം, വാക്‌സിന്‍ കണ്ടെത്താന്‍ 18 മാസമെങ്കിലും വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തെമ്ബാടുമായി വിവിധ ലാബുകളില്‍ നിരന്തരഗവേഷണങ്ങളാണ് നടക്കുന്നത്. ചൈനയ്ക്കുപുറമേ യു.കെ, യു.എസ്, ഓസ്‌ട്രേലിയ, എന്നിവിടങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍ നടക്കുന്നത്.

അതേസമയം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 39 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെകൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരകപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരനില്‍ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കപ്പല്‍ പിടിച്ചിട്ടത്. 670 യാത്രക്കാരും 1100 ജീവനക്കാരുമുള്ള കപ്പലിലെ 300 പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ത്തന്നെ രോഗബാധ കണ്ടെത്തിയിരുന്നു.

അതിനിടെ കൊറോണ ഭീഷണിയെ തുടര്‍ന്ന് ഈ മാസം 24 മുതല്‍ സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി. മുന്‍നിര മൊബൈല്‍ കമ്ബനികള്‍ പലതും പിന്മാറിയതോടെയാണ് തീരുമാനം. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടക്കാനിരുന്ന ചൈനീസ് ഗ്രാന്‍പ്രീയും മാറ്റിവച്ചു.

ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒഴുകി പരന്ന് വൈന്‍; സ്‌പെയിനില്‍ വൈന്‍ നിര്‍മാണ...

ഒഴുകി പരന്ന് വൈന്‍; സ്‌പെയിനില്‍...

സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ...

ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍,...

ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി...

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു....

ആസിഫ് അലി പാടലടുക്ക കാസര്‍കോട് ചേംബര്‍ ഓഫ്...

ആസിഫ് അലി പാടലടുക്ക കാസര്‍കോട്...

യുഎഇ: കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ദുബായ്...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.14 കോടി...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000...

ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ലംഘനത്തിന് കനത്ത പിഴ; നിര്‍ദേശങ്ങള്‍...

ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ലംഘനത്തിന് കനത്ത...

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ...

Recent Posts

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

നിരവധി വാഹന മോഷണ കേസുകളിലെ...

കാഞ്ഞങ്ങാട് : നിരവധി...

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി നീലേശ്വരത്ത് പിടിയില്‍; വാഹന...

കാഞ്ഞങ്ങാട് : നിരവധി വാഹനമോഷണക്കേസുകളിലെ പ്രതിയെ നീലേശ്വരത്തു വാഹന...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി...

ഉപ്പള: 17 ലിറ്റര്‍...

17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍; പിടികൂടിയത്...

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!