CLOSE
 
 
കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല
 
 
 

നേര്‍ക്കാഴ്ചകള്‍

നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം കുടിയതും, പച്ചക്കറിവിലയുടെ കുതിപ്പുമാണ് വിലിടിവിനു കാരണം.

സാധന വില കുതിച്ചുയരുമ്പോഴും നേന്ത്രപ്പഴം കൂപ്പുകുത്തുന്നു. കോന്തലയും, മുണ്ടും മുറുക്കിയുടുത്തിട്ടും വറുതി ഒടുങ്ങുന്നില്ല. ഗതിയില്ലാത്തവന്‍ കൂടുതല്‍ ഗതികേടിലേക്ക്. ഗതികേട് ഏറെ ബാധിച്ചത് നേന്ത്ര കര്‍ഷകരെ. നേന്ത്രപ്പഴയത്തിനു ചിലവില്ല. നേന്ത്രനെ വേണ്ടെന്നു വെക്കാം. തക്കാളിയും പരിപ്പു മില്ലാതെ പിന്നെന്തു ജീവിതം?

അഞ്ഞുറിന്റെ ഒറ്റനോട്ടുമായി കടയില്‍ ചെന്നാല്‍ മടിശീല നിറയാന്‍ പാകത്തില്‍ പോലുമില്ല മലക്കറികള്‍. ആവശ്യക്കാരുണ്ടെങ്കിലും അനിവാര്യമല്ലാത്ത നേന്ത്രപ്പഴത്തിനടുത്തേക്ക് ആളു ചെല്ലുന്നില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നടപ്പ്. നാലു മാസം മുമ്പ് ക്വിന്റലിന് 2600 രൂപാ വിലയുണ്ടായിരുന്നെങ്കില്‍ ഇന്ന് 1200മാത്രം. ജൂണില്‍ നാടന്‍ കായ 5000ത്തിനു വിറ്റ കാലം മണ്‍മറഞ്ഞു പോയി. ആവശ്യക്കാരുണ്ട്. കൈയ്യില്‍ പണമില്ല. ഉള്ളിക്കും തക്കാളിക്കും വിലകൂടിയതോടെ ഇരുന്നു പോയത് നേന്ത്രനാണ്. വീട്ടുമുറ്റത്ത് വെറുതെയിരുന്ന് കായ്ക്കുന്ന മുരിങ്ങക്കു വരെയുണ്ട് നാനൂറു രൂപാ വിലയെങ്കില്‍ ഇന്ന് ആര്‍ക്കും വേണ്ടാതായി നേന്ത്രന്‍. തന്റെ എടുപ്പും വെടിപ്പുമെല്ലാം ചോര്‍ന്ന് കടയുടെ കോലായകമ്പില്‍ തൂങ്ങി വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ച്ച ദയനീയം. കറുത്തു കരുവാളിച്ച കൊലക്ക് കിലോ മുപ്പതിനു വേണമെങ്കിലും നല്‍കാന്‍ കടക്കാരന്‍ തയ്യാര്‍.

നേന്ത്രകര്‍ഷകന്റെ ദുരിതം അവസാനിക്കുന്നില്ല, ഈ കൃഷി തന്നെ ഭീഷണിയിലാണ്. എന്തു കൊണ്ട് വിലകുറയുന്നു? വിലക്കയറ്റം ദുസ്സഹമായതും, കുടുംബബഡ്ജറ്റ് താളം തെറ്റുന്നതും തന്നെ കാരണം.

കര്‍ഷകര്‍ ആശ്വസിച്ചിരുന്നു. നേന്ത്രനു പറ്റിയ കാലാവസ്ഥ. അവര്‍ ഉല്പാലെ സന്തോഷിച്ചു. പ്രകൃതി നെറുകില്‍ കൈവെച്ചനുഗ്രഹിച്ചു. ഇത്തവണ നല്ല വിളവ്. കര്‍്ഷകര്‍ തലകുലുക്കി സമ്മതം മൂളി. ദൈവത്തിനു നന്ദി പറഞ്ഞു. പറഞ്ഞിട്ടെന്തു കാര്യം? ലോഡുമായി മാര്‍ക്കറ്റിലെത്തിയപ്പോള്‍ ആര്‍ക്കും വേണ്ട. ചിലവില്ല, മടക്കിക്കോളു, ഇറക്കുന്നെങ്കില്‍ റൊക്കം പണമില്ല തരാന്‍. പട്ടണത്തിന്റെ പ്രതികരണം ഇതാണ്. പച്ചക്കായ കൊണ്ടുള്ള ചിപ്സിനു പോലും ഡിമാന്റില്ല. ഏറ്റവും കൂടുതല്‍ പിപ്സ് ഉല്‍പ്പാദിപ്പിക്കുന്ന കോഴിക്കോടങ്ങാടി വരെ വിറങ്ങലിച്ചു നില്‍ക്കുന്നു.

ദിവസേന വന്നിരുന്നിടത്ത് ഇപ്പോള്‍ രണ്ടോ മുന്നോ ദിവസങ്ങള്‍ ഇടവിട്ടു മാത്രമേ ലോഡെടുക്കുന്നുള്ളുവന്ന് വ്യാപാരികള്‍. പ്ലാസ്റ്റിക് നിരോധനം -ഇരട്ടചങ്കുള്ള നിയമം വന്നതോടെ-വാഴയിലക്ക് നല്ല മാര്‍ക്കറ്റു കിട്ടിയെങ്കിലും കുല കൂപ്പുകുത്തി തന്നെ.

കേരളത്തിലെ മാര്‍ക്കറ്റ് കണ്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഇഞ്ചി കര്‍ഷകര്‍ ഇഞ്ചി നിര്‍ത്തി വാഴ വച്ചതാണ് വിലക്കുറവിനു മറ്റൊരു കാരണമായി പറയുന്നത്. കര്‍ണാടകയിലും ഇത്തവണ നല്ല വിളവായിരുന്നു. ഒരേക്കര്‍ ഇഞ്ചികൃഷിക്കു ചിലവിടുന്നതിന്റെ പകുതി ചിലവു കൊണ്ട് നേന്ത്രവാഴ കൃഷി നടക്കും. മാത്രമല്ല നല്ല വിലയും ലഭിച്ചു വന്നിരുന്നു. ഇതാണ് കര്‍ണാടകയിലെ ഷിമോഗ, എന്‍.ആര്‍.പുരം, ഹൂബ്ലി, ഹുന്‍സൂര്‍, അന്തര്‍സന്ത, എച്ച്.ഡി കോട്ട എന്നീ മേഘലയില്‍ നേന്ത്രകൃഷി വ്യാപിക്കാന്‍ കാരണമായത്. ഉടുത്ത മുണ്ട് കോര്‍ത്തുടുത്ത് വയലില്‍ വീണു മരിക്കാന്‍ തയ്യാറുള്ള കര്‍ണാടകത്തിലെ കര്‍ഷകരോട് കിടപിടിക്കാന്‍ ശ്വാസം ഒന്നു ഒത്തു പിടിച്ചതാണ്. പക്ഷെ തളര്‍ന്നു പോയി. ഇപ്പോള്‍ ശ്വാസം കിട്ടാത്ത അവസ്ഥ.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

Recent Posts

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ സിപിഎം വര്‍ഗീയ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!