CLOSE
 
 
അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു
 
 
 

നേര്‍ക്കാഴ്ച്ചകള്‍

നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും മോക്ഷപ്രാപ്തി. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടതാണ് പുതിയ ബസ്സ്റ്റാന്റ്. രാഷ്ട്രീയ-നിയമതര്‍ക്കങ്ങള്‍ക്ക് പരിഹാരമാവുന്നു. നോക്കുകുത്തിയായി കിടക്കുന്ന കടമുറികള്‍ ഇനി ലേലം ചെയ്യാം. നിയമക്കുരുക്കുകള്‍ നീങ്ങിത്തുടങ്ങി. നിയമാവലിക്ക് അംഗീകാരമായി. ലേല നടപടിയുമായി മുന്നോട്ടു പോകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

ഞെങ്ങിഞെരുങ്ങുന്ന കോട്ടച്ചേരി ടൗണ്‍ ബസ്റ്റാന്റിന്റെ പരിമിതിയില്‍ നിന്നും കരകയറാനായിരുന്നു പുതിയ ബസ്റ്റാന്റെന്ന ആശയം. അങ്ങനെയാണ് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റുണ്ടാകുന്നത്. കാല്‍ നൂറ്റാണ്ടുകാലം സ്വപ്നം മാത്രമായിരുന്ന ബസ്റ്റാന്റ് കഴിഞ്ഞ ഫെബ്രുവരി 22ന് യാഥാര്‍ത്ഥ്യമായി. എന്നിട്ടെന്തുകാര്യം? ഇനിയും ബാലാരിഷ്ടത മാറാതെ മുട്ടിലിഴയുകയാണ് കോടിക്കണക്കിനു രൂപാ അട്ടിവെച്ച് നിര്‍മ്മിച്ച ബസ്സ്റ്റാന്റ് സമുച്ചയം. ബസ് കേറുന്നില്ല. ജനം അകന്നു നില്‍ക്കുന്നു.

നിരവധി പരാധീനതകള്‍ക്കിടയിലാണ് പഴയ ബസ്സ്റ്റാന്റ്. അറ്റകുറ്റപണികളില്ല. വേണ്ടത്ര പരിചരണമില്ല. മൂക്കു പൊത്താതെ പോകാനൊരു മൂത്രപ്പുര പോലുമില്ല. കെട്ടിടങ്ങള്‍ അങ്ങിങ്ങായിതകര്‍ന്നു കൊണ്ടിരിക്കുന്നു.

1984ലായിരുന്നു പഴയതിന്റെ പിറവി. നാളിതുവരെ ചട്ടപ്പടിയിലുള്ള മരാമത്തുകളല്ലാതെ ബലപ്പെടുത്തുകയോ, ഉറപ്പിക്കുകയോ, സൗന്ദര്യ വല്‍ക്കരണമോ ഉണ്ടാകുന്നില്ല. ഇരുട്ടിന്റെ മറവില്‍ കഞ്ചാവ് മാഫിയകളുടെ വിഹാര കേന്ദ്രമെന്ന അപകീര്‍ത്തി നിലനില്‍ക്കുന്നു. മുമ്പും ഇവിടം സാമൂഹ്യവിരുദ്ധരുടെ ആശ്രയ കേന്ദ്രമായിരുന്നു. രാസുന്ദരികള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. എയ്ഡ്‌സ് വിതരണ കേന്ദ്രമെന്ന ഖ്യാതി വരെ പടര്‍ന്നിരുന്നു. സ്ഥിരം പോലീസ് എയ്ഡ്പോസ്റ്റുകള്‍ സജീവമായതോടെ ഇന്ന് ഇതിനൊക്കെ മുട്ടുശാന്തിയുണ്ടായെങ്കിലും തൊട്ടടുത്തുള്ള ശൗചാലയം കേന്ദ്രീകരിച്ചുള്ള മദ്യസേവക്ക് ഒരു കുറവുമുണ്ടായില്ല.

1990ലായിരുന്നു കോട്ടച്ചേരി പട്ടണത്തിലെ മാര്‍ക്കറ്റ് ഇടതടവില്ലാതെ അലാമിപ്പള്ളി വരെ നീട്ടണമെന്ന മോഹം നഗരസഭക്കുണ്ടാകുന്നത്. ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. നീണ്ട 29 വര്‍ഷത്തിനു ശേഷമെന്നു മാത്രം.

പുതിയ ബസ്റ്റാന്റിന്റെ ഉല്‍ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞുവെങ്കിലും വഞ്ചി തിരുനക്കര വിട്ടിട്ടില്ല. പുതിയ ബസ്റ്റാന്റില്‍ ആളു കേറുന്നില്ല. മിക്ക ബസുകളും വിട്ടു നില്‍ക്കുന്നു. പുതിയ ബസ്സ്റ്റാന്റില്‍ വന്നു ബസു കാത്തു നില്‍ക്കുന്നവര്‍ അണ്ടി കളഞ്ഞ അണ്ണാനേപ്പോലെ തിരിച്ചു പഴയ ബസ്സ്റ്റാന്റിനെ തന്നെ അഭയം പ്രാപിക്കേണ്ടി വരുന്നു. നഗരസഭയുടെ പ്രഖ്യാപനങ്ങള്‍ കേട്ട് പ്രലോഭിച്ച ജനം ഇതെന്തു ദുര്‍ഗതിയെന്നു ചോദിക്കുന്നു.

സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ നഗരസഭക്കോ, ജോയിന്റ് ആര്‍.ടി.ഓവിനോ സാധിക്കുന്നില്ല. 108 കടമുറികളുണ്ട്. ലേലം ചെയ്യാന്‍ നിയമതടസം. കേസിന് ഇപ്പോള്‍ പരിഹാരമായിരിക്കുന്നു. ഇനിയെങ്കിലും സ്വതന്ത്രമാക്കണം, ജനങ്ങള്‍ക്ക് കയറിവരാന്‍ അവസരമൊരുക്കണം പുതിയ ബസ് സ്റ്റാന്റിലേക്ക്.

നിലവില്‍ ഇവിടെ എങ്ങനെ ജനം കയറും? ഒരു പെട്ടിക്കടപോലുമില്ല. ഒരിറ്റു കുടിനീരിനു പോലും സംവിധാനമില്ല. ആകെ റോഡരുകില്‍ ഒരു ഹോട്ടലുണ്ട്. വിശ്വസിച്ചു ചെന്നാല്‍ ചിലപ്പോഴൊക്കെ തുറക്കാറുമില്ല. തട്ടുകടകളോ, തട്ടുപഴക്കടകളോ ഇല്ല. പ്രമേഹം വന്നു തൊണ്ടവരണ്ടാല്‍ ഒരു മിട്ടായി വാങ്ങി തൊണ്ട നനക്കാന്‍ പോലും ഇല്ല, സൗകര്യം. കോടതിയുടെ കാര്യം പറഞ്ഞ് ജനപ്രതിനിധികളും നഗരസഭയും കൈകഴുകുകയാണ്. ജനം കഷ്ടപ്പാടില്‍.

പുതിയ ബസ്സ്റ്റാന്റ് മഹാശ്ചര്യമൊക്കെത്തന്നെ, പക്ഷെ ഓടിക്കിതച്ച് അലാമിപ്പള്ളിവരെ എത്താന്‍ പ്രയാസമുണ്ടെന്ന് ബസ് ഓണേര്‍സ് അസോസിയേഷന്‍ പറയുന്നു. അത്രക്ക് വരുമാനമുണ്ടാകുന്നില്ല. ബസ് ജീവനക്കാര്‍ക്കും ചിലതു പറയാനുണ്ട്. പഴയ ബസ്സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്ററോളം ഓടി തിരിച്ചു വരുന്നത് പഴ്ചിലവാകുന്നു. സമയ നഷ്ടം വേറെ. ട്രിപ്പ് ടൈം ക്രമീകരിക്കാന്‍ ആര്‍.ടി.ഒവിനോട് ആവശ്യപ്പെടാമെന്നു വെച്ചാല്‍ കാലാകാലങ്ങളായി ഓടിയും യാത്രക്കാര്‍ ആശ്രയിച്ചും കൊണ്ടിരിക്കുന്ന സമയ ഘടന മാറിമറിയും. ചിലപ്പോള്‍ ചില ബസുകള്‍ക്ക് ട്രീപ്പു തന്നെ നഷ്ടപ്പെടുത്തേണ്ടി വരും. അതിനാല്‍ ആ വഴിയും അടയുന്നു. പട്ടണത്തിനു വലിയ വളര്‍ച്ചയുണ്ടായി എന്നത് നേരുതന്നെ എന്നാല്‍ വളര്‍ച്ചക്കനുസരിച്ചു നഷ്ടം നികത്താന്‍ പാകത്തില്‍ വരുമാനമുണ്ടാകുന്നില്ല. ഒരു ദിവസം ടൗണിലേക്ക് ആറും ഏഴും ട്രിപ്പുകള്‍ ഓടുന്ന ബസുകള്‍ നിലവിലുണ്ട്. അതിനുള്ള ഡീസലിനു പാകമായ തോതില്‍ പോലും വരവില്ല. കാത്തിരിപ്പു കേന്ദ്രത്തില്‍ നിലവിലെ സൗകര്യം വര്‍ദ്ധിപ്പിച്ച് കടകളും ഓഫീസുകളുമായി സജീവമാക്കിയാല്‍ ചിലപ്പോള്‍ ആളു ചെന്നെന്നിരിക്കും. അന്നേരം നോക്കാം ബസ് കയറുന്ന കാര്യമെന്ന് ജീവനക്കാര്‍ പറയുന്നു.

പട്ടണത്തിലെത്തിയാല്‍ ഒരു മുറുക്കാന്‍ വാങ്ങി രുചിക്കാന്‍ പോലും സമയം ലഭിക്കാത്ത ഞങ്ങളെങ്ങനെ അലാമിപ്പള്ളി വരെ തിരിഞ്ഞും മറിഞ്ഞും ഓടുമെന്ന് ഡ്രൈവര്‍മാര്‍ ചോദിക്കുന്നു. പുതിയകോട്ടയിലെ ട്രാഫിക് കുരുക്കില്‍ പെട്ടാല്‍ ഒരു ട്രിപ്പ് തന്നെ നഷ്ടപ്പെടുത്തേണ്ടി വരും. സമയം മാത്രമല്ല അവിടെച്ചെന്നാല്‍ ഒരു ചായ കുടിക്കാമെന്ന് വെച്ചാല്‍ അടുത്തു കിട്ടില്ല. ഒരു സോഡാ കുടിച്ച് ദാഹം അകറ്റാന്‍ വരെ സൗകര്യമില്ലാത്തിടത്ത് ആരു വരും ബസു കാത്തുനില്‍ക്കാനെന്ന് അവര്‍ ചോദിക്കുന്നു. നിലേശ്വരം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പോകുമ്പോഴും തിരികെ വരുമ്പോഴും അലാമിപ്പള്ളിയില്‍ കയറുന്നുണ്ട് പക്ഷെ ആവശ്യത്തിനു യാത്രക്കാരെ കിട്ടുന്നില്ല. മാത്രമല്ല, കാസര്‍കോടു നിന്നും കാഞ്ഞങ്ങാട്ടേക്കു മാത്രമായി വരുന്ന ബസുകള്‍ അലാമിപള്ളി വരെ നീളുന്നതു കാരണം മിനിമം ടിക്കറ്റുകളെന്ന നിലയിലുള്ള വരുമാനം തുലോം കുറയുന്നതായി തെക്കന്‍ മേഖലകളിലെ ബസുകാര്‍ പരാതിപ്പെടുന്നു. ഇങ്ങനെ പരിഹരിക്കാന്‍ കഴിയാതെ കുരുക്കുകള്‍ മുറുകുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശമുണ്ടാകുന്നത്.

സര്‍ക്കാര്‍ ബസ് ഭുരിഭാഗവും അലാമിപ്പള്ളിയില്‍ എത്തുന്നുണ്ട്. എന്‍ക്വയറി കൗണ്ടറും, മൈക്ക് പ്രബകണ്ഢയും മറ്റും നഗരസഭ ഒരുക്കിത്തരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ കൂടി പുതിയ ബസ്റ്റാന്റുമായി സഹകരിക്കേണ്ടിയിരിക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പക്ഷം. പഴയ ബസ്സ്റ്റാന്റ് പരിസരത്തെ വ്യാപാരി വ്യവസായികള്‍ പുതിയ ബസ്റ്ററ്റാന്റില്‍ പുതുതായി വരാനിരിക്കുന്ന കച്ചവട സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ ഒരുക്കമല്ല. കോട്ടച്ചേരി പട്ടണത്തിലെ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നു കറി വെക്കാന്‍ അവര്‍ക്കാവില്ലല്ലോ. കേസുകെട്ടില്‍ കുടുങ്ങിപ്പോയ ബസ്സ്റ്റാന്റിലെ കടമുറികള്‍ ചോദിക്കുന്നു. ഞങ്ങളെ തളച്ചിട്ട നിയമച്ചങ്ങലയിലെ പൂട്ട് പൊട്ടിച്ച് പുതു ജീവന്‍ ലഭിക്കാന്‍ ഇനിയെത്ര കാതം കാത്തിരിക്കേണ്ടി വരും? എന്നായിരിക്കും അഹല്യക്കെന്ന പോലെ അലാമിപ്പള്ളിക്ക് മോക്ഷപ്രാപ്തി കൈവരിക?

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

Recent Posts

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍...

നീലേശ്വരം: കോവിഡ് കാലത്ത്...

വര്‍ധിപ്പിച്ച ഡിഎ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ്...

നീലേശ്വരം: കോവിഡ് കാലത്ത് ദുരിതത്തിലായ ക്ഷേത്രം ഊരാളരോടു വര്‍ധിപ്പിച്ച...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള...

കോവിഡ് സമ്പര്‍ക്ക വ്യാപനം: സ്രവ പരിശോധന ഊര്‍ജിതമാക്കി നീലേശ്വരം താലൂക്ക്...

നീലേശ്വരം : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വര്‍ധിച്ചു വരുന്നതിനിടെ...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!