CLOSE
 
 
കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണം
 
 
 

ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പരിചയക്കാര്‍ക്കോ കൊറോണ വൈറസുമായി ബന്ധപെട്ട രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ അധികൃതരെ എത്രയും പെട്ടന്ന് വിവരം അറിയിക്കണം. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടല്‍, ശ്വാസ തടസം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധിച്ചതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവരുടെ സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കി രോഗ നിര്‍ണ്ണയം ഉറപ്പുവരുത്താം. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 9946000493
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കളക്ടറേറ്റില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി.എം കൃഷ്ണദേവന്‍ അധ്യക്ഷത വഹിച്ചു. മുന്‍കരുതലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. കൊറോണ വൈറസ് ബാധയ്ക്ക് എതിരെ സ്വീകരിക്കേണ്ട മുന്‍്കരുതലുകളെ കുറിച്ച് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആരതി രഞ്ജിത്ത് വിശദികരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ. സ്റ്റെല്ല ഡേവീഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. രാമസുബ്രമണ്യം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ ടി മനോജ്, മൃഗസംരക്ഷ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നാഗരാജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷൈല, ജില്ലാ ലേബര്‍ ഓഫീസര്‍ എം. കേശവന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉദയശങ്കര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് കെ.വി, വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉഷാകുമാരി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു

പ്രതിരോധ മാര്‍ഗങ്ങള്‍

ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ തുടങ്ങി കുട്ടികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൈകഴുകുന്ന ശീലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക,് വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. മത്സ്യ മാംസാദികള്‍ നന്നായി ചൂടാക്കി പാചകം ചെയ്തു ഉപയോഗിക്കുക. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലത്ത് എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്...

കൊറോണ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും...

കൊറോണ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍...

കൊറോണ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും മാനസിക സമ്മര്‍ദം...

കൊറോണ പ്രതിരോധം; ഹോം ഐസോലേഷനില്‍ ഉളളവരും അവരെ...

കൊറോണ പ്രതിരോധം; ഹോം ഐസോലേഷനില്‍...

കൊറോണ വൈറസ് പ്രതിരോധത്തിനു വേണ്ടത് നിപ രോഗബാധിതരുടെ ചികിത്സയ്ക്കു സ്വീകരിക്കുന്ന...

പക്ഷിപ്പനി; പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്...

പക്ഷിപ്പനി; പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള മാര്‍ഗ...

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള മാര്‍ഗ...

ജാഗ്രതയോടെ കേരളം; ഒരു കുപ്പി വെള്ളം കരുതാം,...

ജാഗ്രതയോടെ കേരളം; ഒരു കുപ്പി...

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍...

Recent Posts

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത്...

രാജപുരം: മലയോരത്ത് മഹാളി...

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത് മഹാളി രോഗം പടരുന്നു

രാജപുരം: മലയോരത്ത് മഹാളി രോഗം വ്യാപിക്കുന്നതു മൂലം അടയ്ക്ക...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍ മദ്യ വേട്ട;  ഓട്ടോ ഡ്രൈവറെ...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍ കുമ്പള കോയിപ്പാടി ഡോക്ടേഴ്സ് ഹോസ്പിറ്റലിന്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!