CLOSE
 
 
റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല:  മന്ത്രി ഇ ചന്ദ്രശേഖരന്‍
 
 
 

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.റിപ്പബ്ലിക് പരേഡിന് ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്‍ നേതൃത്വം നല്‍കി. ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി ശ്രീധരന്‍ സെക്കന്റ് കമാന്‍ഡറായി. മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, കെ എ പി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍ സി സി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, എന്‍ സി സി ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച് എസ ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍ സി സി നേവല്‍ വിങ്, ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ സി സി എയര്‍വിങ്, കാസര്‍കോട് ജി എച്ച് എസ് എസ്, പെരിയ ജവഹര്‍ നവോദയിലെ എന്‍ സി സി ഫോര്‍ ഗേള്‍സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ചായോത്ത് ജി എച്ച് എസ ്എസ്, കുട്ടമത്ത് ജി എച്ച ്എസ് എസ്, കൊടക്കാട് ജി എച്ച് എസ് എസ്, ചട്ടഞ്ചാല്‍ ജി എച്ച് എസ് എസ്, ജവഹര്‍ നവോദയ ബാന്റ് പാര്‍ട്ടി, പെരിയ പോളി ടെക്നിക് എന്‍ എസ് എസ് , റെഡ്ക്രോസ് യൂണിറ്റ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാക്കം ജി എച്ച്.എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട്സില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, പട്ട്ല ജി എച്ച ്എസ് എസ്, ചിന്മയ വിദ്യാലയ, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം ബാന്റ് പാര്‍ട്ടി, ഗൈഡ്സില്‍ പട്ല ജിഎച്എസ്എസ്, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, ചിന്മയ വിദ്യാലയ എന്നിവര്‍ അണിനിരന്നു.

പരേഡില്‍ കാസര്‍കോട് ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്സ്, കെ എ പി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍ സി സി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവണ്‍മെന്‍് കോളേജ്, എന്‍സിസി ജൂനിയര്‍ ഡിവിഷനില്‍ ജിഎച്എസ്എസ് ചെമ്മനാട് എന്‍സിസി എയര്‍വിങ്, സ്‌കൗട്സിലും ഗൈഡ്സിലും കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 എന്നിവര്‍ റോളിങ് ട്രോഫി നേടി. എസ് പി സി വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ജിഎച്ച് എസ് എസും, റെഡ്ക്രോസ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ജി എച്ച് എസ്്എസും ട്രോഫി നേടി. 2019-20ല്‍ ശില്പകലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ടാലന്റ് റിസര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടമത്ത് ഹയര്‍സെക്കന്‍ഡറിയിലെ സീനിയര്‍ എസ് പി സി അംഗം ലക്ഷ്മി സൂധാരവിയെ ജില്ലാ എസ്പിസി അനുമോദിച്ചു. രാജ്യത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളില്‍ ഒരാളാണ് ലക്ഷ്മി സുധാരവി.

എ ഡി എം എന്‍ ദേവീദാസ്, എ എസ് പി പി ബി പ്രശോഭ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക് മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ലെന്നും റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ത്യക്കൊപ്പം രൂപം കൊണ്ട ലോകത്തെ പല രാജ്യങ്ങളിലെയും ജനാധിപത്യ വ്യവസ്ഥകള്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ ശിഥിലമായപ്പോഴും ശക്തമായ ഭരണഘടനയുടെ ബലത്തിലാണ് വൈവിധ്യങ്ങളെ കരുത്താക്കി മാറ്റി മുന്നേറാന്‍ രാജ്യത്തിന് സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 71-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രസിദ്ധമായ കേശവാനന്ദഭാരതിസ്റ്റേറ്റ് ഓഫ് കേരള കേസില്‍ സുപ്രീം കോടതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഭേദഗതികളിലൂടെ മാറ്റാന്‍ പാടില്ലായെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതാണ്. ഇന്ത്യന്‍ റിപ്പബ്ലിക് എന്നാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. പൂര്‍വികര്‍ ജീവന്‍ കൊടുത്തു നേടിയ, രാഷ്ട്രശില്പികള്‍ സ്വപ്നം കണ്ട, ഇന്ന് നാം സ്വതന്ത്രരായി ജീവിക്കുന്ന, വരും തലമുറകള്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയുന്ന, ലോകം ആദരിക്കുന്ന നമ്മുടെ ഇന്ത്യ നിലനില്‍ക്കുന്നത് മഹത്തായ ഭരണഘടനയുടെ അടിത്തറയിലാണ്.

ഭരണഘടനയെ ശക്തിപ്പെടുത്താനും അതിന്റെ മൂല്യങ്ങളെ മനസിലാക്കാനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളെ കൊണ്ട് റിപ്പബ്ലിക് ദിനം സാര്‍ത്ഥകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ണമോ വേഷമോ നോക്കാതെ തോളോട് ചേര്‍ന്ന് പോരാടിയ ഒരുപാട് തലമുറകളുടെ ദേശാഭിമാനം തുടിക്കുന്ന ഹൃദയങ്ങളുമായി നടന്നു തീര്‍ത്ത സമര്‍പ്പണത്തിന്റെ ദൂരമാണ് കഴിഞ്ഞ 71 വര്‍ഷങ്ങള്‍. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വഴികളിലൂടെ ഈ യാത്ര തുടര്‍ന്നും ജീവന്‍ നല്‍കിയും ഭരണഘടനാ അവകാശങ്ങളെ നാം സംരക്ഷിക്കും. സമത്വത്തിലധിഷ്ടിതമായ ജനക്ഷേമം എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗദീപമായ ഭരണഘടനയ്ക്ക് കരുത്ത് പകരാന്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക പരിപാടികളും

ജില്ലയുടെ സാംസ്‌കാരികഭാഷാ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കലാപരിപാടികള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ കലാകാരന്മാര്‍ പ്രാദേശിക വൈവിധ്യത്തിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചത് റിപ്പബ്ലിക് ദിനാഘോഷത്തിന് ബഹുസ്വരതയുടെ മിഴിവേകി. പരവനടുക്കം മാതൃക സഹവാസ വിദ്യാലയം ദേശഭക്തി ഗാനവും നാടന്‍ പാട്ടും മംഗലം കളിയും, പെരിയ ജവഹര്‍ നവോദയ വിദ്യാലയം നൃത്തം, സംഘഗാനം, നെഹ്റു യുവകേന്ദ്രത്തിന് വേണ്ടി കലാഭവന്‍ രാജുവും സംഘവും നാടന്‍ പാട്ടും, കേരള തുളു അക്കാദമിയുടെ ദുടി നളികെ, കുമ്പള കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍ ദൃശ്യാവിഷ്‌കാരം, ചിന്മയ വിദ്യാലയം നൃത്താവിഷ്‌കാരവും, ചൈതന്യ വിദ്യാലയ കുഡ്ലു യോഗയും അവതരിപ്പിച്ചു. സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സതീശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി...

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ് നവീകരണ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു:...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന സപ്ലൈ...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. ഭണ്ഡാരവീട്ടില്‍...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി ബദിയടുക്ക...

രാജപുരം സെന്റ് പയസ് കോളേജില്‍ കായിക അധ്യാപകന്റെ...

രാജപുരം സെന്റ് പയസ് കോളേജില്‍...

രാജപുരം : സെന്റ് പയസ് ടെന്‍ത് കോളേജില്‍ കായിക അധ്യാപകന്റെ...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ദീര്‍ഘകാലം...

Recent Posts

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്,...

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ്...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!